‘ഒരുമിച്ച് നിന്റെ ജന്മദിനം ആഘോഷിക്കാൻ തുടങ്ങിയിട്ട് 15 വർഷമായി..’ – പൃഥ്വിയ്ക്ക് ആശംസകളുമായി സുപ്രിയ

‘ഒരുമിച്ച് നിന്റെ ജന്മദിനം ആഘോഷിക്കാൻ തുടങ്ങിയിട്ട് 15 വർഷമായി..’ – പൃഥ്വിയ്ക്ക് ആശംസകളുമായി സുപ്രിയ

വളരെ പെട്ടന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. നടനായും സംവിധായകനായും മലയാളികളെ ഞെട്ടിച്ച പൃഥ്വിരാജ് ഇന്ന് തന്റെ നാല്പതാം ജന്മദിനം ആഘോഷിക്കുകയാണ്. അഭിനേതാവ് എന്നതിൽ ഉപരി നല്ലയൊരു മകനായും സാഹോദരനായും ഭർത്താവായും അച്ഛനായുമെല്ലാം പൃഥ്വിരാജ് തന്റെ കുടുംബത്തിന് ഒപ്പം എന്നും നിന്നിട്ടുള്ള ഒരാളാണ്.

ബി.ബി.സി റിപ്പോർട്ടറായി ജോലി ചെയ്തിരുന്ന സുപ്രിയയുമായി പ്രണയത്തിലായി വിവാഹിതനായ പൃഥ്വിരാജിന് അലംകൃത എന്ന പേരിൽ ഒരു മകളുമുണ്ട്. ഭർത്താവിന്റെ ജന്മദിനത്തിൽ സുപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിന് ഒപ്പം കേക്ക് മുറിച്ച് ഒരുമിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഒരുമിച്ചുള്ള ഫോട്ടോയും ചേർത്താണ് സുപ്രിയ ആശംസ പോസ്റ്റിട്ടത്.

“നിന്റെ ജന്മദിനം ഒരുമിച്ച് ആഘോഷിക്കാൻ തുടങ്ങിയിട്ട് തുടർച്ചയായി 15 വർഷമായി! നിന്റെ 25 മുതൽ ഇന്ന് 40 വരെ, ഞാൻ അടുത്ത് കണ്ട യാത്ര വളരെ സവിശേഷവും വ്യക്തിപരവുമാണ്. നിന്റെ തൊഴിലിലും ജീവിതത്തിലും നീ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളരുന്നതും ഉയർച്ച താഴ്ച്ചകളിൽ വ്യക്തിപരമായി നിന്റെ ഒപ്പം ഉണ്ടായിരിക്കുന്നതും ഒരു യഥാർത്ഥ അനുഗ്രഹമാണ്!

ജന്മദിനാശംസകൾ പി!! ഇതാ നമ്മുടെ അടുത്ത ദശകത്തിലെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും സിനിമയുടെയും ജീവിതത്തിന്റെയും തുടക്കം. നിന്റെ ഹൃദയത്തെ പിന്തുടരുക, നിന്റെ കൈപിടിച്ച് നിന്നെ സന്തോഷിപ്പിക്കാൻ ഞാൻ നിന്റെയൊപ്പം ഉണ്ടാകും.. ഐ ലവ് യു..”, സുപ്രിയ വികാരഭരിതയായി വാക്കുകളിലൂടെ സ്നേഹ ആശംസകൾ അറിയിച്ചുകൊണ്ട് കുറിച്ചു.

CATEGORIES
TAGS