‘ലിപ്‌ലോക്ക് രംഗങ്ങളിൽ ഞെട്ടിച്ച് അനിഖയും മെൽവിനും, ഓ മൈ ഡാർലിംഗ് ട്രെയിലർ ഇറങ്ങി..’ – വീഡിയോ വൈറൽ

അനിഖ സുരേന്ദ്രൻ ആദ്യമായി നായികയായി മലയാളത്തിൽ അഭിനയിക്കുന്ന ‘ഓ മൈ ഡാർലിംഗ്’ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. റൊമാന്റിക് ചിത്രമായത് കൊണ്ട് തന്നെ പ്രണയ ദിനത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഫെബ്രുവരി 24-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അനിഖ സുരേന്ദ്രനും മെൽവിൻ ജി ബാബുവുമാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്.

ജിനീഷ് കെ ജോയിയുടെ തിരക്കഥയിൽ ആൽഫ്രെഡ് ഡി സാമുവലാണ് ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത്. അൻസാർ ഷായാണ് ക്യാമറ, ലിജോ പോളാണ് എഡിറ്റിംഗ്. സിനിമയിലെ ഗാനങ്ങളും ടീസർ വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് ഒടുവിൽ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമാണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

അനിഖയെയും മെൽവിനെയും തന്നെയാണ് ട്രെയിലറിൽ കൂടുതലും കാണിച്ചിരിക്കുന്നത്. ഇരുവരും ലിപ് ലോക്ക് രംഗങ്ങൾ വരെ ട്രെയിലറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ട് ട്രെയിലർ വളരെ പെട്ടന്ന് തന്നെ തരംഗമായി മാറുകയും ചെയ്തിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വർക്ക് ഔട്ടാകുമോ എന്ന് ടീസർ കണ്ട് സംശയിച്ചവർക്ക് ട്രെയിലർ ഇറങ്ങിയതോടെ ആ അഭിപ്രായം മാറ്റിപറയേണ്ടി വരും.

അനിഖ ഈ ചെറിയ പ്രായത്തിലെ ഇത്തരം രംഗങ്ങൾ ചെയ്യേണ്ടിയിരുന്നില്ല എന്നും ചിലർ പറയുന്നുണ്ട്. മുകേഷ്, ജോണി ആന്റണി, നന്ദു, മഞ്ജു പിള്ള, വിജയരാഘവൻ, ഫുക്രു, ഷാജു ശ്രീധർ തുടങ്ങിയ താരങ്ങളും അഭിയനയിച്ചിട്ടുണ്ട്. ഡോൺ മാക്സാണ് ട്രെയിലർ കട്ട് ചെയ്തിരിക്കുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകാന്തയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഷാൻ റഹുമാനാണ് സംഗീതം.