‘സൂക്ഷിച്ചു നോക്കേണ്ട ഇത് നയൻ‌താരയല്ല!! നയൻസിന്റെ സാദൃശ്യവുമായി ശില്പ ചിപ്പി..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങളുടെ മുഖസാദൃശ്യമുള്ള ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ടാവും. അവർ ആണെന്ന് തെറ്റിദ്ധരിച്ച് പോയി സെൽഫികളും ഫോട്ടോസും എടുക്കുന്നവരുണ്ട്. ഇത്തരത്തിലുള്ളവർ കൂടുതലായി മിമിക്രി രംഗത്ത് സജീവമായി നിൽക്കുന്നവരായിരിക്കും. വളരെ ചുരുക്കം ചിലർ മാത്രമേയുള്ളു മുഖഛായ ഉണ്ടെങ്കിൽ കൂടിയും വേറെ മേഖലകളിൽ ജോലി ചെയ്യുന്നവർ. സോഷ്യൽ മീഡിയയിൽ ചിലർ സജീവമായിരിക്കും.

കുറച്ച് നാൾ മുമ്പാണ് പൃഥ്വിരാജിന്റെ മുഖഛായയുള്ള ഒരു പെൺകുട്ടിയുടെ റീൽസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഒറ്റ നോട്ടത്തിൽ പൃഥ്വിരാജിന്റെ ഇരട്ടസഹോദരി ആണെന്ന് തോന്നിപോകും. ഇതുപോലെ സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന വേറെയും ചില താരങ്ങളുടെ സാദൃശ്യമുള്ളരുണ്ട്. തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരസുന്ദരിയാണ് ലേഡി സൂപ്പർസ്റ്റാർ നയൻ‌താര.

മലയാളിയായ നയൻതാര ഇപ്പോൾ തമിഴ് നാട്ടിലാണ് സ്ഥിരമായി താമസിക്കുന്നത്. നയൻതാരയ്ക്ക് ഈ കൊച്ചുകേരളത്തിൽ അതെ രൂപസാദൃശ്യമുള്ള ഒരാളുണ്ട്. ഇടുക്കി സ്വദേശിനിയായ ‘ഫ്രേയ ക്രസി’ എന്നറിയപ്പെടുന്ന ശില്പ ചിപ്പിയാണ് ആ വ്യക്തി. ശിൽപയുടെ ഫോട്ടോസ് കണ്ടാൽ പെട്ടന്ന് നയൻ‌താര ആണെന്ന് തോന്നിപ്പോകും. ടിക്-ടോക് മുതൽ ശില്പ നയൻതാരയുടെ ലുക്കിൽ വീഡിയോസ് ചെയ്യാറുണ്ട്.

മോഡലിംഗും ശില്പ ചെയ്യാറുണ്ട്. മേക്കോവറിൽ ഷൂട്ടിൽ നയൻതാരയുടെ കല്യാണ ലുക്ക് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ നീല സാരിയിൽ ശില്പ തിളങ്ങിയിരിക്കുന്ന ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. നയൻ‌താരയെക്കാൾ ലുക്കാണല്ലോ ശില്പ എന്ന ആരാധകർ പറയുന്നുണ്ട്. നയൻതാരയെ പോലെ സിനിമ അഭിനയിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നു.