‘സൂര്യയുടെ കണ്ണുകൾ, ജ്യോതികയുടെ ചിരി!! താര ദമ്പതികളുടെ മകളുടെ ചിത്രങ്ങൾ..’ – ഏറ്റെടുത്ത് ആരാധകർ

തമിഴ് സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി സൂര്യ. ലഭിക്കുന്ന ഏത് റോളും മികച്ച രീതിയിൽ അഭിനയിക്കുന്ന സൂര്യയ്ക്ക് ഇങ്ങ് കേരളത്തിലും ഒരുപാട് ആരാധകരുണ്ട്. നടി ജ്യോതികയെയാണ് സൂര്യ വിവാഹം ചെയ്തത്. 2006-ലായിരുന്നു സൂര്യയും ജ്യോതികയും തമ്മിൽ വിവാഹിതരായത്. സൂര്യയുടെ സഹോദരൻ കാർത്തിയും തമിഴിൽ ഏറെ തിരക്കുള്ള ഒരു നടനാണ്.

താരകുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ മലയാളികൾ പോലും കാത്തിരിക്കാറുണ്ട്. രണ്ട് കുട്ടികളാണ് സൂര്യ, ജ്യോതിക ദമ്പതികൾക്ക് ഉള്ളത്. മൂത്തത് മകൾ ദിയ, ഇളയത് മകൻ ദേവ് എന്നിവരാണ്. മക്കളെ മാധ്യമങ്ങൾക്ക് മുന്നിൽ അധികം കൊണ്ടുവരുന്ന വ്യക്തികളല്ല സൂര്യയും ജ്യോതികയും. മാധ്യമങ്ങൾക്ക് മുന്നിലൂടെ പോകുമ്പോൾ മക്കളുടെ ചിത്രങ്ങൾ എടുക്കാനും ഇരുവരും അനുവദിക്കാറില്ല.

ഇപ്പോഴിതാ ദിയയുടെയും ദേവിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. തങ്ങളുടെ പുതിയ വളർത്തുനായയ്ക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോസാണ് സൂര്യയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദിയയുടെ ഫോട്ടോ കണ്ട് ആരാധകർ ജ്യോതികയുമായി സാമ്യമുണ്ടെന്നും ചിലർ കണ്ടെത്തിയപ്പോൾ ചിലർ അച്ഛന്റെ കണ്ണുകളാണ് മകൾക്ക് കിട്ടിയതെന്നും പറയുന്നുണ്ട്.

ഈ കഴിഞ്ഞ ദിവസം ജ്യോതിക തങ്ങൾ ഒരു പുതിയ പെറ്റിന് ദത്തെടുത്തുവെന്ന് സൂചിപ്പിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചിരുന്നു. ജ്യോതികയ്ക്ക് ഒപ്പം ദേവും ദിയയും ഇരിക്കുന്ന ഫോട്ടോയും ശ്രദ്ധനേടുന്നുണ്ട്. ഏറെ വർഷങ്ങൾക്ക് ശേഷമാണ് താരദമ്പതികളുടെ മക്കളുടെ മുഖം ആരാധകർ കാണുന്നത്. ദിയയും ദേവും ഭാവിയിൽ മാതാപിതാക്കളെ പോലെ സിനിമയിലേക്ക് വരുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.