‘അമ്പോ!! ബെഡിൽ അതീവ ഗ്ലാമറസ് ലുക്കിൽ നടി ശ്രിയ ശരൺ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

കോളേജ് പഠനകാലത്ത് തന്നെ ക്യാമറയ്ക്ക് മുന്നിൽ ഒരു വീഡിയോ ഷൂട്ടിനായി വന്ന് പിന്നീട് സിനിമയിൽ അവസരം ലഭിക്കുകയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത താരമാണ് നടി ശ്രിയ ശരൺ. ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി അരങ്ങേറിക്കൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് ശ്രിയ തുടക്കം കുറിച്ചത്. പിന്നീട് ഇങ്ങോട്ട് ശ്രിയയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് പറയേണ്ടി വരും.

തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി കൈനിറയെ സിനിമകളുമായി ശ്രിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കൊണ്ടേയിരുന്നു. ഇതിനിടയിൽ മലയാളത്തിലും കന്നഡയിലും കുറച്ച് സിനിമകളിലും ശ്രിയ നായികയായി തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ ശ്രിയ അഭിനയിച്ചത് 2 സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ ആയിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ ഒന്നിച്ച പോക്കിരിരാജയിലും മോഹൻലാലിന് ഒപ്പം കാസിനോവയിലുമാണ്.

ഇതിൽ പോക്കിരിരാജ ബ്ലോക്ക് ബസ്റ്റർ ആയ ചിത്രം കൂടിയാണ്. തൊട്ടതെല്ലാം പൊന്നാക്കിയ ശ്രിയ 2018-ലാണ് വിവാഹിതയാകുന്നത്. റഷ്യക്കാരനായ ആൻഡ്രെയ് കോസച്ചീവാണ് ശ്രിയയുടെ ഭർത്താവ്. കഴിഞ്ഞ വർഷം ആദ്യം ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. വിവാഹ ശേഷവും അഭിനയ ജീവിതം തുടരുന്ന ശ്രിയയുടെ ദൃശ്യം 2 എന്ന ഹിന്ദി ചിത്രം ഷൂട്ടിംഗ് പൂർത്തിയായി റിലീസിനായി കാത്തിരിക്കുകയാണ്.

നാല്പതുകാരിയായ ശ്രിയ ഈ പ്രായത്തിലും തന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. കട്ടിലിൽ അതീവ ഗ്ലാമറസ് ലുക്കിൽ തിളങ്ങിയ കിടിലം ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശ്രിയ. സുന്ദർ രാമു എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മഹേന്ദ്ര ഗുപ്തയുടെ മേക്കപ്പിലെ ചിത്രങ്ങളിൽ ശ്രിയ കാണാൻ കൂടുതൽ സുന്ദരിയായിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ആരാധകർ നൽകുന്നത്.