‘തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫിയല്ലേ!! തൂവെള്ളയിൽ മാലാഖയെ പോലെ ഗോപിക രമേശ്..’ – ഫോട്ടോസ് വൈറൽ

നവാഗതനായ ഗിരീഷ് എ.ഡി സംവിധാനത്തിൽ ഇറങ്ങിയ സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. വളരെ ചെറിയ ബഡ്ജറ്റിൽ എടുത്ത ചിത്രം 50 കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു. മാത്യു തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ ഒരുപാട് പുതുമുഖ താരങ്ങളും അഭിനയിച്ചിട്ടുണ്ടായിരുന്നു.

അതിൽ മാത്യു തോമസ് അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ കാമുകിയായി സ്റ്റെഫി എന്ന കഥാപാത്രം അത്ര പെട്ടന്ന് സിനിമ കണ്ടിട്ടുള്ള പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. വളരെ കുറച്ച് സീനുകൾ മാത്രമേ ഉണ്ടായിരുന്നൊള്ളുവെങ്കിലും മികച്ച പ്രകടനമാണ് ഗോപിക കാഴ്ചവച്ചത്. വികാരമില്ലാത്ത കാമുകി എന്ന പേരിൽ ജെയ്സൺ വിശേഷിപ്പിച്ച കഥാപാത്രമായിരുന്നു സ്റ്റെഫി. സെക്കന്റ് ഹാഫിലാണ് ഗോപികയെ കാണിക്കുന്നത്.

സിനിമ കഴിഞ്ഞപ്പോൾ ഗോപികയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്സിനെ ലഭിക്കുകയും ചെയ്തിരുന്നു. അനശ്വര രാജനൊപ്പം വാങ്ക് എന്ന സിനിമയിലും ഗോപിക അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ രാജേഷിന് ഒപ്പം തമിഴിൽ ഇറങ്ങിയ സുഴൽ എന്ന വെബ് സീരീസിലും ഗോപിക അഭിനയിച്ചത്. അതോടുകൂടി തമിഴിലും ഒരുപാട് ആരാധകരെയും ഗോപികയ്ക്ക് ലഭിച്ചു. ഫോർ എന്ന മലയാള സിനിമയാണ് അവസാനമായി പുറത്തിറങ്ങിയത്.

ഗോപിക പലപ്പോഴും ഗ്ലാമറസ് ഷൂട്ടുകൾ നടത്തി ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ തൂവെള്ള നിറത്തിലെ ഔട്ട്ഫിറ്റിൽ ബാത്ത് ടബിനുള്ളിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഒരു മാലാഖയെ പോലെയുണ്ടെന്ന് ആരാധകരും അഭിപ്രായം പങ്കുവച്ചു. ഐശ്വര്യ രാജനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ജാനകിയുടെ ഔട്ട്ഫിറ്റാണ് ഗോപിക ഇട്ടിരിക്കുന്നത്. പ്രബിനാണ് മേക്കപ്പ് ചെയ്തത്.