‘കറുപ്പ് സാരിയിൽ ഏഴഴകിൽ ഉദ്‌ഘാടന റാണി ഹണി റോസ്, ക്യൂട്ടെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

ഉദ്‌ഘാടനം എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ന് മലയാളികൾക്ക് പെട്ടന്ന് ഓർമ്മ വരുന്ന പേരുകളിൽ ഒന്നാണ് നടി ഹണി റോസ്. കഴിഞ്ഞ കുറച്ച് നാളുകളായി ഹണി റോസ് ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസും എല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി തീരാറുണ്ട്. ഉദ്‌ഘാടന റാണി എന്ന് തന്നെയാണ് ആരാധകർ ഹണിയെ ഇപ്പോൾ വിളിക്കുന്നത് തന്നെ.

ചില രസകരമായ ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വന്നിട്ടുണ്ടായിരുന്നു. അടുത്ത വർഷത്തെ അവാർഡിൽ മികച്ച ഉദ്‌ഘാടക എന്ന പുരസ്കാരം ഹണി റോസ് തന്നെ എതിരില്ലാതെ നേടും എന്നായിരുന്നു അതിൽ ഒരു ട്രോൾ. ട്രോളുകൾക്ക് ഇടയിലും ഹണി റോസ് ഇത്തരം ചടങ്ങുകളിൽ എത്തുമ്പോൾ അവിടെ തടിച്ചുകൂടുന്ന ആളുകളുടെ എണ്ണവും വളരെ കൂടുതലാണ്.

അതെ സമയം ഹണി റോസ് അഭിനയിച്ച മോഹൻലാൽ ചിത്രമായ മോൺസ്റ്റർ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ 21-ന് തിയേറ്ററുകളിൽ എത്തുന്ന സിനിമയിൽ മലയാളത്തിലെ ഒരു നീണ്ട താരനിര തന്നെ അഭിനയിച്ചിട്ടുമുണ്ട്. പട്ടാംപൂച്ചി എന്ന തമിഴ് സിനിമയാണ് ഹണിയുടെ അവസാനം ഇറങ്ങിയത്. ഈ അടുത്തിടെ ഫ്ലാവേഴ്സ് ഒരു കോടിയിൽ ഹണി റോസ് പങ്കെടുത്തിട്ടുണ്ടായിരുന്നു.

അതെ സമയം ഹണി റോസിന്റെ പുതിയ ഫോട്ടോസാണ് വൈറലാവുന്നത്. കറുപ്പ് നിറത്തിലെ സാരിയിൽ അതിസുന്ദരിയായിട്ടാണ് ഹണിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇഹ ഡിസൈൻസിന്റെ സാരിയാണ് ഹണി റോസ് ധരിച്ചിരിക്കുന്നത്. സൂരജാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മഞ്ജു കല്ലുനയാണ് മേക്കപ്പ് ചെയ്തത്. സാരി കാണാൻ നല്ല ഭംഗിയുണ്ട്, കൂടുതൽ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകരും കമന്റുകൾ ഇട്ടു.