‘ആദ്യം കുളത്തിൽ ഇപ്പോൾ കടലിൽ!! ഒരു കൊച്ചു കുട്ടിയെ പോലെ നടി അന്ന രാജൻ..’ – വീഡിയോ കാണാം

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ പ്രശസ്തയായി മാറിയ നടിയാണ് അന്ന രാജൻ. സിനിമ ഇറങ്ങിയ സമയത്ത് അന്ന എന്ന പേരിനേക്കാൾ അതിലെ കഥാപാത്രത്തിന്റെ പേരായ ലിച്ചി എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത പ്രകടനമാണ് അന്നയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. വളരെ ഭംഗിയായി അന്ന ആ റോൾ അവതരിപ്പിച്ചിരുന്നു.

പുതുമുഖങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ആ സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു പക്ക മാസ്സ് ചിത്രമായിരുന്നു അത്. ആ സിനിമയ്ക്ക് ശേഷം അന്നയ്ക്കും അവസരങ്ങൾ ലഭിച്ചു. അങ്ങനെ നേഴ്സായി ജോലി ചെയ്തിരുന്ന അന്ന മലയാള സിനിമയിലേക്ക് എത്തിപ്പെടുകയും ചെയ്തു. രണ്ടാമത്തെ ചിത്രത്തിൽ തന്നെ മോഹൻലാലിൻറെ നായികയായി അഭിനയിച്ചു അന്ന.

പിന്നീട് ഇങ്ങോട്ട് നോക്കുവാണെങ്കിൽ ആദ്യ സിനിമകളിലെ പോലെയൊരു മികച്ച കഥാപാത്രം ഒന്നും അധികം അന്നയെ തേടിയെത്തിയിട്ടില്ല. അത്ര ഗംഭീരമായി അഭിനയിക്കുന്ന ഒരു നടി ആയിരുന്നിട്ട് കൂടി ഒരേ ടൈപ്പ് കഥാപാത്രങ്ങളാണ് അന്ന ചെയ്തിരുന്നത്. അയ്യപ്പനും കോശിയിലും അതിനൊരു മാറ്റം വന്നിരുന്നെങ്കിലും വളരെ കുറച്ച് സീനുകളിൽ മാത്രമേ അന്ന അഭിനയിച്ചിട്ടുള്ളായിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അന്ന. വളരെ നാച്ചുറൽ ലുക്കിലാണ് അന്ന കൂടുതൽ പോസ്റ്റുകളിലും കാണപ്പെടുന്നത്. ഇപ്പോഴിതാ ഒരു കടൽ തീരത്ത് വച്ചെടുത്ത മനോഹരമായ ഒരു വീഡിയോ അന്ന പങ്കുവച്ചിരിക്കുകയാണ്. ഇതിപ്പോ ഹോട്ട് ലുക്കായി മാറിയല്ലോ മൊത്തത്തിലെന്ന് ആരാധകർ അഭിപ്രായം പറഞ്ഞു. ഫുൾ ടൈം ഇപ്പോൾ തോട്ടിലും കടലിലും കായലിലുമൊക്കെ ആണല്ലോ എന്നും ചിലർ ചോദിച്ചിട്ടുണ്ട്.