‘ഒടുവിൽ ആ നേട്ടം സ്വന്തമാക്കി ഗായിക അഭയ!! സ്റ്റൈലിഷ് ലുക്കിൽ നന്ദി പറഞ്ഞ് താരം..’ – ഫോട്ടോസ് വൈറൽ

‘ഒടുവിൽ ആ നേട്ടം സ്വന്തമാക്കി ഗായിക അഭയ!! സ്റ്റൈലിഷ് ലുക്കിൽ നന്ദി പറഞ്ഞ് താരം..’ – ഫോട്ടോസ് വൈറൽ

സിനിമ പിന്നണി ഗായികയായി വളരെ കുറച്ച് വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന പേരാണ് അഭയ ഹിരണ്മയിയുടേത്. ഒരുപാട് പാട്ടുകൾ ഒന്നും സിനിമയിൽ പാടിയിട്ടില്ലെങ്കിലും കൂടിയും അഭയ വാർത്തകളിലും സോഷ്യൽ മീഡിയകളിലും എന്നും ഇടംപിടിച്ചിട്ടുള്ള ഒരാളാണ്. അതിന് പ്രധാനകാരണങ്ങളിൽ ഒന്ന് അഭയയെ സിനിമയിൽ ആദ്യമായി പാടിപ്പിച്ച വ്യക്തി തന്നെയാണ്.

സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ സംഗീതത്തിലാണ്‌ അഭയ ആദ്യമായി സിനിമയിൽ പാടുന്നത്. ഗോപിയുടെ സംഗീതത്തിൽ തന്നെയാണ് അഭയ സിനിമയിൽ കൂടുതൽ പാടിയിട്ടുളളത്. അതിൽ തന്നെ 2 കണ്ടറീസ് എന്ന ചിത്രത്തിലെ ഗാനം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇരുവരും തമ്മിൽ ലിവിങ്ങ് ടു ഗെതർ റിലേഷൻ ഷിപ്പിലായിരുന്നു. അങ്ങനെയാണ് അഭയ വാർത്തകളിൽ നിറഞ്ഞ് നിന്നത്.

പക്ഷേ കഴിഞ്ഞ വർഷം ഗോപി സുന്ദറും ഗായികയായ അമൃത സുരേഷും ഒന്നിച്ച ജീവിക്കാൻ തീരുമാനിച്ച വിവരം ആരാധകരുമായി പങ്കുവച്ചത്. അപ്പോഴാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന് പലരും അറിയുന്നത് തന്നെ. ഗോപി സുന്ദർ പോയ ശേഷം അഭയ പാട്ടിന്റെ ലോകത്ത് കൂടുതൽ സജീവമായി. സമൂഹ മാധ്യമങ്ങളിൽ പോലും അഭയ വളരെ സജീവമായി നിൽക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ ഒന്നര ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ആയതിന്റെ സന്തോഷം അഭയ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന തന്റെ ചിത്രങ്ങൾക്ക് ഒപ്പമാണ് അഭയ ഈ കാര്യം അറിയിച്ചത്. നിങ്ങളുടെ സ്നേഹത്തിന് നന്ദി എന്നും അഭയ കുറിച്ചു. കൊച്ചിയിൽ വച്ച് വിഷ്ണു കെ ദാസ് എടുത്ത ഫോട്ടോസാണ് അഭയ ഈ സന്തോഷ കാര്യത്തിന് ഒപ്പം പോസ്റ്റ് ചെയ്തത്.

CATEGORIES
TAGS