‘പ്രണയിനിയെ ദിലീപിന് പരിചയപ്പെടുത്തി കാളിദാസ്, വിവാഹ ചടങ്ങിൽ തിളങ്ങി താരങ്ങൾ..’ – വീഡിയോ വൈറൽ

നടൻ ജയറാമിന്റെ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങളിൽ പങ്കെടുക്കുന്ന താരകുടുംബത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. ജയറാം, ഭാര്യ നടി പാർവതി മക്കളായ നടൻ കാളിദാസ്, മാളവിക എന്നിവർ ചടങ്ങളിൽ തിളങ്ങി. മലയാളത്തിലെയും തമിഴിലും ജയറാമിന്റെ സിനിമ സുഹൃത്തുക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒരു താരനിബിഢമായ വിവാഹ ചടങ്ങ് തന്നെയായിരുന്നു.

കാളിദാസിന്റെ കാമുകിയായ തരിണി കലിംഗരായരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പാണ് കാളിദാസ്, തന്റെ പ്രണയിനിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. മോഡലായ തരിണി അഭിനയത്തോട് താല്പര്യമുള്ള ഒരാളാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇവരെ കൂടാതെ തമിഴ് സിനിമയിൽ നിന്ന് പ്രഭു, വിക്രം പ്രഭു, സിദ്ധാർഥ്, സുന്ദർ സി, അരുൺ വിജയ് എന്നീ താരങ്ങൾ പങ്കെടുത്തിരുന്നു.

മലയാളത്തിൽ നിന്ന് നടൻ ദിലീപാണ് വിവാഹത്തിന് പങ്കെടുത്തത്. ദിലീപിനെ തന്റെ പ്രണയിനിയെ കാളിദാസ് പരിചപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഏറ്റവും കൗതുകകരമായ കാര്യം, തരിണിയെയും ഫാമിലി ഫോട്ടോ എടുക്കുന്ന സമയത്ത് താരകുടുംബം നിർത്തിയിട്ടുണ്ട്. വൈകാതെ തന്നെ കാളിദാസും തരിണിയും തമ്മിലുള്ള വിവാഹം ഉണ്ടായിരിക്കുമെന്ന് വാർത്തകളുണ്ട്.

തരിണിയെ മറ്റ് ബന്ധുക്കൾക്ക് ജയറാമും പാർവതിയും ചേർന്നാണ് പരിചയപ്പെടുത്തിയത്. തരിണിയും കാളിദാസും ദുബൈയിൽ അവധി ആഘോഷിക്കാൻ പോയ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതുപോലെ കാമുകി ഉണ്ടെന്ന് വെളിപ്പെടുത്തിയപ്പോൾ ഒരുപാട് ആരാധികമാരാണ് തങ്ങളോട് ഈ ചതി വേണ്ടെന്ന് കമന്റുകൾ ഇട്ടിരുന്നത്. മാളവികയും മോഡലിംഗ് ചെയ്യുന്ന ഒരാളാണ്.