Tag: Wedding
-
‘നടി സായി പല്ലവിയുടെ വിവാഹം കഴിഞ്ഞോ? ഫോട്ടോ ഏറ്റെടുത്ത് ആരാധകർ..’ – വാർത്തയ്ക്ക് പിന്നിലെ സത്യം
സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ഒരു താരസുന്ദരിയാണ് നടി സായി പല്ലവി. പ്രേമം എന്ന മലയാള സിനിമയിലൂടെ വന്ന സായി ഇന്ന് തമിഴിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കി കഴിഞ്ഞ ഒരാളാണ്. യാതൊരു മേക്കപ്പുമില്ലാതെ സിംപിളായി നടക്കുന്ന സായി പല്ലവി, അതിലൂടെ ഒരുപാട് ആളുകളുടെ പ്രീതി നേടിയിട്ടുണ്ട്. ഗാർഗിയാണ് അവസാനമിറങ്ങിയ ചിത്രം. ഈ വർഷം സായിയുടെ സിനിമകൾ ഒന്നും റിലീസ് ചെയ്തിട്ടില്ല. ഇതിനിടയിലാണ് സായി പല്ലവിയുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്. സോഷ്യൽ…
-
‘വാക്ക് പാലിച്ചു, ആർക്കും തകര്‍ക്കാൻ കഴിയാത്ത പ്രണയ ബന്ധം..’ – ഷിയാസിനോടുള്ള പ്രണയത്തെ കുറിച്ച് രഹാന
ബിഗ് ബോസിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് ഷിയാസ് കരീം. ബിഗ് ബോസ് മലയാളത്തിന്റെ ഏറ്റവും ആദ്യ സീസണിൽ മത്സരാർത്ഥിയായി വന്ന ഷിയാസ് പിന്നീട് സിനിമകളിലും ടെലിവിഷൻ ഷോകളിലും നിറസാന്നിദ്ധ്യമായി മാറി. ഈ കഴിഞ്ഞ ദിവസമാണ് ഷിയാസ് വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നത്. ഓഗസ്റ്റ് ഇരുപതിന് ഷിയാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇപ്പോഴാണ് ഷിയാസ് പക്ഷേ ഈ കാര്യം പുറത്തുവിട്ടത്. ഈ സമയത്ത് തന്നെയാണ് ഷിയാസിന് എതിരെ ഒരു പീഡ നപരാതി പൊലീസിൽ ലഭിക്കുകയും അതിന്റെ അന്വേഷണം…
-
‘പ്രണയസാഫല്യം! നടൻ കവിൻ വിവാഹിതനായി, വധു സ്കൂൾ ടീച്ചർ മോണിക്ക..’ – സന്തോഷം പങ്കുവച്ച് താരം
മലയാളികൾ മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണുന്നത് തമിഴിലേതാണ്. അതിന്റെ മൂന്നാമത്തെ സീസൺ ആണ് ഏറ്റവും കൂടുതൽ തരംഗമായി മാറിയിട്ടുള്ള ഒന്ന്. ഷോയിൽ വിജയിയാകാതെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരാളായിരുന്നു കവിൻ രാജ്. അതിന് മുമ്പ് 2-3 സിനിമകളിൽ ചെറിയ റോളുകളിൽ കവിൻ അഭിനയിച്ചിട്ടുണ്ടായിരുന്നു. ബിഗ് ബോസ് കഴിഞ്ഞപ്പോൾ അതിൽ മാറ്റം വന്നു. കവിൻ ആദ്യമായി നായകനായി അഭിനയിക്കാൻ അവസരം ലഭിച്ചു. ഇപ്പോഴിതാ കവിനുമായി ബന്ധപ്പെട്ട ഒരു സന്തോഷ വാർത്തയാണ് ആരാധകരിലേക്ക് എത്തിയിരിക്കുന്നത്.…
-
‘രോമാഞ്ചം സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി! വധു സഹസംവിധായിക..’ – ഫോട്ടോസ് വൈറൽ
ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ‘രോമാഞ്ചം’ സിനിമയുടെ സംവിധായകനായ ജിത്തു മാധവൻ വിവാഹിതനായി. സഹസംവിധായികയായ ഷിഫിന ബബിന്‍ പക്കറാണ് വധു. ജിത്തുവിന്റെ രോമാഞ്ചത്തിലെ അസ്സോസിയേറ്റ് ഡയറക്ടറായി ഷിഫിന പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. ഷിഫിന തന്നെയാണ് തങ്ങളുടെ വിവാഹ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ലളിതമായ രീതിയിലാണ് വിവാഹം നടന്നത്. ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഷിഫിന ഈ കാര്യം അറിയിച്ചത്. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരിക്കുന്നത്. അൻവർ റഷീദ്, സമീർ താഹിർ, രോമാഞ്ചത്തിലെ അഭിനേതാവായ സജിൻ ഗോപു,…
-
‘നടി നൂറിൻ ഷെരീഫ് വിവാഹിതയായി! വരൻ ഫഹീം, താരനിബിഡമായി വിവാഹ ചടങ്ങുകൾ..’ – വീഡിയോ വൈറൽ
സിനിമ നടി നൂറിൻ ഷെരീഫ് വിവാഹിതയായി. തിരക്കഥാകൃത്തും നടനുമായ ഫഹീം സഫറാണ് വരൻ. പ്രണയത്തിലായ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വർഷമായിരുന്നു. ഒരു അടാർ ലവ് എന്ന സിനിമയിലൂടെ നിരവധി ആരാധകരെ നേടിയ നൂറിൻ അതിന് മുമ്പ് തന്നെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ്. മംഗല്യപട്ട് എന്ന സീരിയലിലാണ് നൂറിൻ ആദ്യമായി അഭിനയിക്കുന്നത്. തിരുവനന്തപുരത്തെ അൽ സാജ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു നിക്കാഹ് ചടങ്ങുകൾ നടന്നത്. മലയാള സിനിമ രംഗത്ത് നിന്നും നിരവധി താരങ്ങളും അണിയറപ്രവർത്തകരുമാണ് നൂറിന്റെ…