‘ഫീൽ ഗുഡ് വൈബ് തരുന്ന സോങ്ങ്!! ആസിഫും മംതയും ഒന്നിക്കുന്ന മഹേഷും മാരുതിയും..’ – വീഡിയോ കാണാം

കൂമൻ എന്ന ചിത്രത്തിലൂടെ അതിശകതമായ തിരിച്ചുവരവ് നടത്തി തിളങ്ങി നിൽക്കുകയാണ് ആസിഫ് അലി. കൂമൻ പിന്നാലെ ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ എന്ന ചിത്രത്തിലും ആസിഫ് അഭിനയിച്ചിരുന്നു. 2019-ൽ ഇറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിരവധി സിനിമകളിൽ ആസിഫ് അലി അഭിനയിച്ചെങ്കിലും പ്രേക്ഷകർ കാണാൻ കാത്തിരുന്ന ആസിഫിനെ കണ്ടത് കൂമനിലൂടെയാണ്.

വീണ്ടും തന്റെ പാതയിലേക്ക് തിരിച്ചെത്തിയ ആസിഫിന്റെ ഇനി വരാനിരിക്കുന്ന സിനിമകളും പ്രേക്ഷകർക്ക് പ്രതീക്ഷകൾ നൽകുന്നതാണ്. അതിൽ തന്നെ ടൈറ്റിൽ കൊണ്ട് തന്നെ ഏറെ ശ്രദ്ധേയമായ ‘മഹേഷും മാരുതിയുമാണ് ഒരു ചിത്രം. ഒരു കുട്ടനാടൻ ബ്ലോഗിന് ശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷും മാരുതിയും. മംത മോഹൻദാസാണ് ചിത്രത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത്.

സേതുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. കേദാറിന്റെ സംഗീതത്തിൽ ഹരി ശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്. സിനിമ ഒരു ഫീൽ ഗുഡ് ചിത്രമായിരിക്കുമെന്ന് സൂചനകൾ നൽകിക്കൊണ്ടാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്. പാട്ടിൽ തന്നെ പ്രേക്ഷകർക്ക് ആ ഫീൽ കിട്ടുന്നുണ്ട്.

നാലുമണി പൂവേ എന്ന് തുടങ്ങുന്ന പാട്ട് ആദ്യ കേൾവിയിൽ തന്നെ ആസ്വാദകരുടെ പ്ലേ ലിസ്റ്റിൽ ഇടംപിടിക്കുന്ന ഒരു ഗാനമാണ് കേദാർ ഒരുക്കിയിരിക്കുന്നത്. ആസിഫിനെ ഒരിക്കൽ കൂടി ഒരു നാട്ടിൻപുറത്ത് കാരനായി മലയാളികൾക്ക് കാണാൻ സാധിക്കും. ആസിഫിനെ കൂടാതെ മംതയെയും രണ്ട് ബാലതാരങ്ങളെയുമാണ് സ്കൂൾ പശ്ചാത്തലത്തിൽ പാട്ടിൽ കാണിച്ചിരിക്കുന്നത്. മണിയൻപിള്ള രാജുവാണ് ചിത്രത്തിന്റെ നിർമ്മാതാവ്.