‘എന്റെ വിന്റർ ഗാർഡനും ഞാനും!! നടി പദ്മപ്രിയയുടെ അടുക്കളത്തോട്ടം കണ്ടോ..’ – വീഡിയോ കാണാം

മലയാള സിനിമയിലൂടെ അല്ല അരങ്ങേറിയതെങ്കിലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു അഭിനയത്രിയാണ് നടി പദ്മപ്രിയ. മമ്മൂട്ടിയുടെ നായികയായി കാഴ്ച എന്ന സിനിമയിൽ അഭിനയിച്ചതുകൊണ്ടാണ് പദ്മപ്രിയ ജാനകിരാമൻ മലയാളത്തിലേക്ക് എത്തുന്നത്. അതിന് മുമ്പ് മലയാളത്തിൽ സൂപ്പർഹിറ്റായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തെലുങ്കിൽ അഭിനയിച്ചുകൊണ്ടാണ് കരിയർ ആരംഭിച്ചത്.

മലയാളത്തിലും തമിഴിലുമാണ് പക്ഷേ പദ്മപ്രിയ കൂടുതലായി തിളങ്ങിയത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നായികയായി നിരവധി സിനിമകളിലാണ് പദ്മപ്രിയ അഭിനയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ താരത്തിന് കേരളത്തിൽ ശ്രദ്ധനേടിയെടുക്കാൻ കഴിഞ്ഞു. 2017 വരെ സജീവമായി തന്നെ സിനിമയിൽ തന്നെ പദ്മപ്രിയ അഞ്ച് വർഷത്തോളം ഒരു ബ്രേക്ക് എടുക്കുകയും ചെയ്തു.

പിന്നീട് കഴിഞ്ഞ വർഷം ഒരു തെക്കൻ തല്ല് കേസ് എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. ഓരോ സിനിമയിലും മികച്ച പ്രകടനമാണ് പദ്മപ്രിയ എന്ന താരം കാഴ്ചവച്ചിട്ടുള്ളത്. ഒ.ടി.ടിയിൽ ഇറങ്ങിയ വണ്ടർ വുമൺ ആണ് അവസാനം റിലീസ് ആയത്. പഴശ്ശിരാജയിലെ പ്രകടനത്തിന് ദേശീയ അവാർഡിൽ പ്രതേക പരാമർശനത്തിന് അർഹയാവുകയും ചെയ്തിരുന്നു പദ്മപ്രിയ.

കുറച്ച് നാൾ മുമ്പ് തന്റെ ഡൽഹിയിലെ വീടിന്റെ പറമ്പിൽ തൂമ്പ കൊണ്ട് കിളക്കുന്ന ഒരു വീഡിയോ പദ്മപ്രിയ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അവിടെ വളർന്ന ഒരു ഫലം കാണിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് പദ്മപ്രിയ. “എന്റെ വിന്റർ ഗാർഡനും ഞാനും, ഒരു പ്രണയകഥ..”, എന്ന ക്യാപ്ഷനോടെയാണ് പദ്മപ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരുപാട് താരങ്ങൾ കമന്റുകളും ഇട്ടിട്ടുണ്ട്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)


Posted

in

by