‘കണ്ടാൽ ഒരു കൊച്ചുകുട്ടിയെ പോലെ!! ക്യൂട്ട് ലുക്കിൽ മനം കവർന്ന് നടി ലക്ഷ്മി പ്രമോദ്..’ – ഫോട്ടോസ് വൈറൽ

മലയാളം സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് സിനിമയിലെ അഭിനയിക്കുന്നവരെ പോലെ ഒരുപാട് ആരാധകരുള്ളവരാണ്. സോഷ്യൽ മീഡിയയുടെ വരവോടെ അവരിൽ പലരും റീൽസ് ഒക്കെ ചെയ്‌ത്‌ സിനിമ താരങ്ങളെക്കാൾ സജീവമായി നിൽക്കാറുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിൽ പോലും സീരിയൽ താരങ്ങൾ റീൽസ് ചെയ്തു ഇടാറുണ്ട്. ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഒരാളാണ് ലക്ഷ്മി പ്രമോദ്.

പക്ഷേ ലക്ഷ്മി കരിയർ തുടങ്ങിയ സീരിയലിൽ അഭിനയിച്ചയായിരുന്നില്ല. പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ അഭിനയിച്ച ‘സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ’ എന്ന സിനിമയിലൂടെയാണ് ലക്ഷ്മി നായികയായി അഭിനയിച്ചുകൊണ്ട് തുടങ്ങിയത്. പലരും ആ സിനിമ കണ്ടിട്ടുണ്ട് കൂടിയില്ലായിരുന്നു. പിയാനിസ്റ്റ് എന്ന സിനിമയിൽ അതിന് ശേഷം ചെറിയ ഒരു വേഷത്തിലും ലക്ഷ്മി പ്രമോദ് അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ തിളങ്ങാൻ കഴിയാതിരുന്ന ലക്ഷ്മി സീരിയലിലേക്ക് എത്തിയപ്പോൾ കഥ മാറി. ആകാശദൂത്, പരസ്പരം തുടങ്ങിയ സീരിയലുകളിലൂടെ സജീവമായ ലക്ഷ്മി, പൂക്കാലം വരവായി, ഭാഗ്യജാതകം തുടങ്ങിയ പരമ്പരകളിലൂടെ ജനശ്രദ്ധ നേടിയെടുത്തു. കാമുകനായ അസർ മുഹമ്മദിനെയാണ് ലക്ഷ്മി വിവാഹം ചെയ്തത്. വിവാഹ ശേഷവും സീരിയൽ രംഗത്ത് സജീവമായ ലക്ഷ്മിയുടെ പേരിൽ ഇടയ്ക്ക് ചില വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.

അതെ സമയം ലക്ഷ്മിയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു കൊച്ചുകുട്ടിയെ പോലെ മുടിയൊക്കെ കെട്ടി ക്യൂട്ട് ലുക്കിലാണ് ലക്ഷ്മിയെ ഫോട്ടോസിൽ കാണാൻ സാധിക്കുന്നത്. ഹരി രവീന്ദ്രനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ആർ ജെ ഡിസൈൻസാണ് കോസ്റ്റിയൂം. ഗീതു ബിബിനാണ് മേക്കപ്പ് ചെയ്തത്. സോഷ്യൽ മീഡിയയിൽ താരമായ ദുവ എന്ന പേരിൽ ഒരു മകളും ലക്ഷ്മിക്കുണ്ട്.