‘ഇന്നലെ ബാലയ്യ, ഇന്ന് ചിരഞ്ജീവി!! ശ്രുതിയുടെ പിന്നാലെ ഡാൻസുമായി സൂപ്പർസ്റ്റാറുകൾ..’ – വീഡിയോ കാണാം

തമിഴിൽ വിജയ്, അജിത് റിലീസുകൾ തിയേറ്ററുകളിൽ വിജയക്കൊടി പാറിച്ചുകൊണ്ട് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. പിന്നാലെ തന്നെ തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണ, ചിരഞ്ജീവി എന്നിവരുടെ ബോക്സ് ഓഫീസ് അംഗത്തിന് ഇനി ഒരു ദിവസം മാത്രമാണ് ഉള്ളത്. ബാലകൃഷ്ണയുടെ വീരസിംഹ റെഡഢിയും ചിരഞ്ജീവിയുടെ വാൾട്ടർ വീരയ്യയും അടുത്തടുത്ത ദിവസങ്ങളിലാണ് തിയേറ്ററുകളിൽ എത്തുന്നത്.

രണ്ട് സിനിമയിൽ നായികയായി അഭിനയിക്കുന്നത് ശ്രുതി ഹാസനാണ്. അതുകൊണ്ട് തന്നെ ശ്രുതിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ആഴ്ചയാണ് ഇത്. നന്ദമൂരിക്ക് ഒപ്പമുള്ള സിനിമ ജനുവരി 12-നും ചിരഞ്ജീവിക്ക് ഒപ്പമുള്ള സിനിമ, ജനുവരി 13-നുമാണ് റിലീസ് ചെയ്യുന്നത്. രണ്ട് സിനിമകളും ഓടിനടന്ന് പ്രൊമോഷൻ ചെയ്യുകയാണ് ശ്രുതി ഹാസൻ. രണ്ട് സിനിമകളിലും ട്രെയിലറിൽ വമ്പൻ ഹിറ്റായിരുന്നു.

ബോക്സ് ഓഫീസിൽ രണ്ടും വിജയിക്കുമോ ഒന്ന് പരാജയപ്പെടുമോ അതോ രണ്ടിനും ആ അവസ്ഥ വരുമോ എന്നൊക്കെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ട്രെയിലറിന് പിന്നാലെ രണ്ട് സിനിമകളിലെയും പാട്ടിലെ ലിറിക്കൽ വീഡിയോസ് കൂടി പുറത്തുവന്നിരിക്കുകയാണ്. ശ്രുതി ഹാസന്റെ പിന്നാലെ നടന്ന് ഡാൻസ് ചെയ്യുന്ന സൂപ്പർസ്റ്റാറുകളെയാണ് രണ്ട് പാട്ടുകളിലും കാണാൻ സാധിക്കുന്നത്.

വാൾട്ടർ വീരയ്യയിലെ ഗാനമാണ് ഏറ്റവും ഒടുവിലായി വന്നിരിക്കുന്നത്. പുഷ്പയുടെ ഹിറ്റ് സംഗീതം ചെയ്ത ദേവി ശ്രീ പ്രസാദാണ് ഇതിനും ചെയ്തിരിക്കുന്നത്. ‘നീക്കമോ അണ്ഡമേക്കുവാ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇറങ്ങിയത്. വീഡിയോയുടെ ഇടയിൽ ഇവരുടെയും നൃത്ത രംഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബാലകൃഷ്ണയ്ക്ക് ഒപ്പമുള്ള പാട്ടിലെ പോലെ തന്നെ ഇതിലും ശ്രുതിയെ ഗ്ലാമറസ് വേഷത്തിലാണ് കാണുന്നത്.