‘സൗന്ദര്യത്തിന്റെ അവസാന വാക്കോ!! പച്ച സാരിയിൽ ഏഴഴകുമായി നടി പ്രിയ വാര്യർ..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ എത്തുന്നവർ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടാൻ ആഗ്രഹിക്കുന്നവരാണ്. പലർക്കും അത് സാധിക്കാതെ പോകാറുണ്ട്. എങ്കിലും അഭിനയിച്ച ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പ്, അതിലെ പാട്ട് ഇറങ്ങിയപ്പോൾ തന്നെ ഇന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടി പ്രിയ പ്രകാശ് വാര്യർ. ഇന്ത്യയുടെ സ്വന്തം വിങ്ക് ഗേൾ.

അതെ.. കണ്ണിറുക്കി കാണിച്ചുകൊണ്ട് ഇന്ത്യയിലെ ഒട്ടാകെ വൈറലായി മാറിയ പ്രിയ വാര്യർ, പിന്നീട് വിങ്ക് ഗേൾ എന്നാണ് അറിയപ്പെടുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സിനിമയിലെ മാണിക്യ മലരായി എന്ന ഗാനത്തിന്റെ വീഡിയോ ഇറങ്ങിയപ്പോഴാണ് പ്രിയ മലയാളികൾ പോലും ആദ്യമായി കാണുന്നത്. പക്ഷേ പാട്ട് ഒറ്റ രാത്രികൊണ്ട് തന്നെ ട്രെൻഡായി മാറുകയും ചെയ്തിരുന്നു.

പിന്നീട് പ്രിയയുടെ വളർച്ച കണ്ട് മലയാളികൾ പോലും കണ്ണ് തള്ളി പോകുന്നതായിരുന്നു. ബോളിവുഡിൽ വളരെ അഭിനയിച്ച് തിളങ്ങി നിൽക്കുന്ന പ്രിയ വാര്യരുടെ തെലുങ്ക് സിനിമ വരെ ഇതിനോടകം ഇറങ്ങിയിട്ടുണ്ട്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ‘4 ഇയേഴ്സ്’ ആണ് ഏറ്റവും അവസാനമായി ഇറങ്ങിയത്. തിയേറ്ററിൽ വിജയിച്ചില്ലെങ്കിലും ഒ.ടി.ടിയിൽ മികച്ച അഭിപ്രായം നേടിയ സിനിമയായിരുന്നു അത്.

സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് പ്രിയ വാര്യർ. ആദ്യം നാഷണൽ സെൻസേഷണലായി മാറിയപ്പോൾ മുതൽ ആരാധകർ ഒരുപാടുള്ള ഒരാളാണ് പ്രിയ. ഇപ്പോഴിതാ പച്ച നിറത്തിലെ ജുഗൽബന്ദി ഡിസൈൻ ചെയ്ത മനോഹരമായ സാരിയിലുളള ഫോട്ടോസ് പ്രിയ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ജിക്സൺ ഫ്രാൻസിസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നീതുവാണ്‌ മേക്കപ്പ്.