‘ഡാൻസിൽ ബാലയ്യയെ വെല്ലാൻ ആരുണ്ട്!! ശ്രുതി ഹാസനൊപ്പം വീര സിംഹ റെഡ്ഢിയിലെ പാട്ട്..’ – വീഡിയോ കാണാം

തെലുങ്കിൽ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആഴ്ചയാണ് ഇത്. അവിടെയുള്ള രണ്ട് സൂപ്പർസ്റ്റാറുകളുടെ സിനിമകൾ അടുത്തടുത്ത ദിവസങ്ങളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. സൂപ്പർസ്റ്റാറുകളായ നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡഢിയും ചിരഞ്ജീവിയുടെ വാൾട്ടർ വീരയ്യയുമാണ് ഈ ആഴ്ച റിലീസ് ചെയ്യുന്നതാണ്. രണ്ട് സിനിമകളുടെയും ട്രെയിലർ ഇറങ്ങിയിരുന്നു.

സിനിമകളുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ട്രെയിലറിന് പിന്നാലെ വീര സിംഹ റെഡഢിയിലെ പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ബാലകൃഷ്ണയും ശ്രുതി ഹാസനും തമ്മിലുള്ള ഒരു ഡാൻസ് നമ്പറിന്റെ പാട്ടിന്റെ ലിറിക്കൽ വീഡിയോയാണ് ഇറക്കിയിരിക്കുന്നത്. ഇടയ്ക്ക് ബാലകൃഷ്ണയുടെയും ശ്രുതിയുടെയും ഒരുമിച്ചുള്ള ഡാൻസ് രംഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

എസ് തമനാണ് വീര സിംഹ റെഡഢിയിലെ പാട്ടുകൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത്. മാസ്സ് മൊഗുഡു എന്ന പാട്ടാണ് ഇറക്കിയിരിക്കുന്നത്. പാട്ട് തിയേറ്ററുകളിൽ ആരാധകരെ ആവേശത്തിൽ എത്തിക്കുന്ന ഐറ്റം തന്നെയാണ്. വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന നൃത്ത രംഗങ്ങൾ കണ്ടാൽ ബാലയ്യയെ ഡാൻസിൽ വെല്ലാൻ തെലുങ്ക് സിനിമയിൽ ആരെങ്കിലും ഉണ്ടോ എന്നതും പോലും സംശയമാണ്.

ഇത് കൂടാതെ വേറെയും പാട്ടുകൾ സിനിമയിലുണ്ട്. മുമ്പ് കേരളത്തിൽ പോലും ബാലകൃഷ്ണയുടെ ഡാൻസുകൾക്ക് ആരാധകരുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമയിൽ ഫുൾ സോങ്ങിലുള്ള ബാലകൃഷ്ണയുടെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇനി ഏതാനം മണിക്കൂറുകൾ മാത്രമാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ. ജനുവരി 12-നാണ് സിനിമയുടെ റിലീസ്.