‘ഇത് ശരിക്കും ഞെട്ടിച്ചു കളഞ്ഞു!! അതീവ ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി ദീപ്തി സതി..’ – ഫോട്ടോസ് വൈറൽ

നായികയായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു അഭിനയത്രിയാണ് നടി ദീപ്തി സതി. ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള പുതുമുഖ നടിമാരിൽ ഒരാളാണ് ദീപ്തി. അദ്ദേഹം സംവിധാനം ചെയ്ത നീന എന്ന സിനിമയിൽ ഒരു ടോം ബോയ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ദീപ്തി സിനിമ കരിയറിന് തുടക്കം കുറിക്കുന്നത്.

പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായും ദീപ്തി അഭിനയിച്ചിരുന്നു. മലയാളം കൂടാതെ തമിഴ്, കന്നഡ ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ദീപ്തിയുടെ അഭിനയ ജീവിതത്തിൽ നല്ലതായിരുന്നു. അഞ്ച് സിനിമകളാണ് താരത്തിന്റെ ഇറങ്ങിയിരുന്നത്. ലളിതം സുന്ദരം, പത്തൊൻപതാം നൂറ്റാണ്ട്, ഒറ്റ്, ഇൻ, ഗോൾഡ് എന്നിവയായിരുന്നു ഈ വർഷമിറങ്ങിയ സിനിമകൾ.

മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ ഒരാളാണ് ദീപ്തി. പലപ്പോഴും ദീപ്തി മലയാളികളെ ഞെട്ടിച്ചിട്ടുമുണ്ട്. മുംബൈയിൽ ജനിച്ച് വളർന്ന ഒരാളാണ് ദീപ്തി. കുട്ടിക്കാലം മുതൽ ഡാൻസും പഠിക്കുന്ന ദീപ്തി ടെലിവിഷൻ ഷോകളിലും അതിഥിയായി എത്താറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഡാൻസ് റീൽസും ചെയ്ത പോസ്റ്റ് ചെയ്യാറുള്ള ഒരാളാണ് ദീപ്തി. അതുപോലെ മോഡലിംഗ് ഫോട്ടോഷൂട്ടുകളും ദീപ്തി ചെയ്യാറുണ്ട്.

അത്തരത്തിൽ ദീപ്തി ചെയ്ത ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ആരാധകരെ ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള ഒരു ഷൂട്ടാണ് ദീപ്തി ചെയ്തിരിക്കുന്നത്. അദ്വൈത് വൈദ്യയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇത് ശരിക്കും ഞെട്ടിച്ചു കളഞ്ഞുവെന്നാണ് ആരാധകർ ദീപ്തി ഷൂട്ടിന്റെ ഫോട്ടോസ് കണ്ടിട്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്.