‘കൊച്ചുകുട്ടിയെ പോലെ ബീച്ചിൽ കളിച്ച് അഹാന, വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപസ്’ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് വന്ന താരപുത്രിയാണ് നടി അഹാന കൃഷ്ണ. നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണ കുമാറിന്റെ മൂത്തമകളായ അഹാന, പുതുമുഖ നായകനായ ഫർഹാൻ ഫാസിലിന്റെ നായികയായി അഭിനയിച്ചാണ് എത്തുന്നത്. സിനിമ പക്ഷേ തിയേറ്ററുകളിൽ വമ്പൻ പരാജയമായി മാറിയിരുന്നു.

ഒരു സിനിമ നടി എന്നതിൽ ഉപരി അഹാനയെ സോഷ്യൽ മീഡിയ ഇൻഫ്ലു വൻസെർ എന്ന രീതിയിലാണ് അറിയപ്പെടുന്നത്. 8 വർഷത്തിന് അടുത്തായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ അഹാന ആകെ ചെയ്ത സിനിമകളുടെ എണ്ണം ആറാണ്. കഴിഞ്ഞ രണ്ട് വർഷമായി അഹാനയുടെ ഒരു സിനിമ പോലും തിയേറ്ററിലും വന്നിട്ടില്ല. എന്നിട്ടും അഹാന മലയാളത്തിലെ പ്രമുഖ നായികമാരിൽ ഒരാളായി മാറി.

അത് അഹാന സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്നതുകൊണ്ടാണ്. ഇതിനിടയിൽ അഹാന ഒരു മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരുന്നു. അത് വലിയ വൈറലായിരുന്നു. അതുകൊണ്ട് ഭാവിയിൽ അഹാനയെ ഒരു സംവിധായകയായ കാണാൻ പറ്റുമെന്ന് പ്രേക്ഷകർ കരുതുന്നുണ്ട്. സിനിമ കഴിഞ്ഞാൽ ഏറ്റവും താരം ഇഷ്ടപ്പെടുന്നത് യാത്രകൾ പോകാനും അവിടെ നിന്നുള്ള കാര്യങ്ങൾ പങ്കുവെക്കാനുമാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഹാന ഗോവയിലാണ്. സുഹൃത്തിന് ഒപ്പം ഗോവയിൽ പോയ അഹാന ആദ്യ ദിനങ്ങളിൽ ഗോവയിൽ അധികം ആളുകൾ പോകാത്ത ഇടങ്ങളിലാണ് പോയതെങ്കിൽ ഈ ദിവസം അഹാന ആളുകളുടെ ആകർഷണമായ ബീച്ചിൽ എത്തിയിരിക്കുകയാണ്. ബീച്ചിൽ ഒരു കുട്ടിയെ പോലെ ബി.ക്കി.നിയിൽ കളിച്ചുരസിക്കുന്ന അഹാനയെ ചിത്രങ്ങളിൽ കാണാം. ഇങ്ങനെയുള്ള ഫോട്ടോസ് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ പറയുന്നു.