‘ഇത്രയും ബോൾഡ് ലുക്കുള്ള നടി വേറെയുണ്ടോ, സ്റ്റൈലിഷ് മേക്കോവറിൽ സ്വാസിക..’ – ഫോട്ടോസ് വൈറൽ

സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നിലൂടെ കടന്നുപോയ താരമാണ് നടി സ്വാസിക. 2022-ൽ നിരവധി സിനിമകളിൽ അഭിനയിച്ച സ്വാസിക, എട്ടോളം സിനിമകളിലാണ് അഭിനയിച്ചത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചതുരം എന്ന സിനിമ പുറത്തിറങ്ങിയതും കഴിഞ്ഞ വർഷമായിരുന്നു. ചതുരത്തിലെ സെലീന എന്ന അതിശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച കൈയടികൾ നേടി സ്വാസിക.

2020-ൽ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വാസിക നേടിയിരുന്നു. ചതുരത്തിലെ പ്രകടനത്തിനും ആരാധകർ സ്വാസികയ്ക്ക് ഒരു അവാർഡ് പ്രതീക്ഷിക്കുന്നുണ്ട്. സിനിമ ഇതുവരെ ഒ.ടി.ടിയിൽ ഇറങ്ങിയിട്ടില്ല. ഏറെ നാളുകളായി പ്രേക്ഷകർ അതിന്റെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ്. 13 വർഷമായി സ്വാസിക സിനിമ മേഖലയിൽ സജീവമാണ്.

സിനിമയിൽ മാത്രമല്ല, സീരിയലുകളിലും സ്വാസിക ഇപ്പോഴും അഭിനയിക്കുന്നുണ്ട്. പൊതുവേ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ താരങ്ങൾ സീരിയലുകളിലേക്ക് പോകാറില്ല. 2023-ലും സ്വാസിക നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. നാടൻ വേഷങ്ങളിൽ അഭിനയിച്ച സ്വാസിക ചതുരത്തിലൂടെ അതിന് മാറ്റം കൊണ്ടുവന്നിരുന്നു. അതുകൊണ്ട് തന്നെ ഒരുപക്ഷേ ഗ്ലാമറസ് വേഷത്തിലും ഇനി സ്വാസികയെ കാണാം.

അതെ സമയം വളരെ ബോൾഡ് ലുക്കിൽ സ്വാസിക ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. ബ്ലാക്ക് ഗോൾഡിന്റെ ഡിസൈനിലുള്ള ഔട്ട്.ഫിറ്റിൽ സ്വാസികയെ കൂടുതൽ സ്റ്റൈലിഷായി കാണപ്പെടുന്നു. ജിഷ്ണു മുരളിയാണ് ചിത്രങ്ങൾ എടുത്തത്. രശ്മി മുരളീധരനാണ് സ്റ്റൈലിംഗ് ചെയ്തത്. അഭിലാഷ് ചിക്കുവാണ് മേക്കപ്പ്. ഉടയോൾ, ജെന്നിഫർ എന്നിവയാണ് അടുത്തതായി ഇറങ്ങാനുള്ള സ്വാസികയുടെ സിനിമകൾ.