‘ഞങ്ങളുടെ വിവാഹ നിശ്ചയമാണ്! കാമുകനെ പരിചയപ്പെടുത്തി നടി ശ്രീവിദ്യ മുല്ലശേരി..’ – ഏറ്റെടുത്ത് ആരാധകർ

സ്റ്റാർ മാജിക് എന്ന ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് നടി ശ്രീവിദ്യ മുല്ലശേരി. കാസർഗോഡ് ജില്ലക്കാരിയായ ശ്രീവിദ്യ അവിടെ നിന്ന് അധികം പേര് എത്തപ്പെടാത്ത സിനിമ മേഖലയിലേക്ക് എത്തിയത് 2016-ൽ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറി എന്ന സിനിമയിലൂടെയാണ്. പിന്നീട് കടുത്ത മമ്മൂട്ടി ആരാധികയായ ശ്രീവിദ്യ അദ്ദേഹത്തിന്റെ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിൽ അഭിനയിച്ചു.

പക്ഷേ ശ്രീവിദ്യയെ പ്രശസ്ത ആക്കിയത് സ്റ്റാർ മാജിക് ആണ്. അതിലെ ശ്രീവിദ്യയുടെ കൊച്ചുകൊച്ചു തമാശകളും മണ്ടത്തരങ്ങളും കാണാൻ ഒരുപാട് പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു. അങ്ങനെ ശ്രീവിദ്യ ജനമനസ്സുകളിൽ ഇടംപിടിച്ചു. സിനിമയിൽ അഭിനയിക്കുന്നതിന് ഒപ്പം തന്നെ ശ്രീവിദ്യ സ്റ്റാർ മാജിക്കിലും പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ വിവാഹിതയാകാൻ ഒരുങ്ങുകയാണ് ശ്രീവിദ്യ.

ഈ കഴിഞ്ഞ ഇത് വെളിപ്പെടുത്തിയ ശ്രീവിദ്യ പക്ഷേ ഭാവി വരന്റെ മുഖം കാണിച്ചിരുന്നില്ല. പക്ഷേ ആരാധകരെ ആളെ കണ്ടുപിടിച്ചിരുന്നു. യുവസംവിധായകനായ രാഹുൽ രാമചന്ദ്രനാണ് ഭാവി വരൻ. ഈ കാര്യം തന്റെ ചാനലിലൂടെ ശ്രീവിദ്യ തന്നെ പരസ്യമായി അറിയിച്ചിരിക്കുകയാണ്. ആറ് വർഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്. ജീം ബും ബാ എന്ന സിനിമയുടെ സംവിധായകനാണ് രാഹുൽ.

തങ്ങൾ എങ്ങനെയാണ് ആദ്യം കാണുന്നതെന്നും എവിടെ വച്ചാണ് ആദ്യം കണ്ടതെന്നും ആരാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞതെന്നും ശ്രീവിദ്യ വെളിപ്പെടുത്തിയിരിക്കുകയാണ്. അതോടൊപ്പം ജനുവരി 22-ന് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കാൻ പോവുകയാണെന്നും അറിയിച്ചു. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നതെന്നും പറഞ്ഞു. രാഹുൽ അടുത്തതായി സുരേഷ് ഗോപിയെ നായകനാക്കിയാണ് സിനിമ എടുക്കുന്നതിനും പറഞ്ഞിട്ടുണ്ട്.


Posted

in

by