‘സ്വിമ്മിങ് പൂളിൽ നൃത്തം ചെയ്ത നടി രചന, പൊളിച്ചടുക്കിയെന്ന് ആരാധകർ..’ – വീഡിയോ കാണാം

മഴവിൽ മനോരമയിലെ മറിമായം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി രചന നാരായണൻകുട്ടി. അതിലെ മികച്ച പ്രകടനം കൊണ്ടാണ് രചനയ്ക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിച്ചത്. തീർത്ഥാടനം നിഴൽകൂത്ത് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച് വിട്ടുനിന്ന രചനയ്ക്ക് മറിമായത്തിൽ അഭിനയിച്ച ശേഷമാണ് സിനിമയിൽ വീണ്ടും അവസരം ലഭിച്ചത്.

ജയറാമിന്റെ നായികയായി ലക്കി സ്റ്റാർ എന്ന സിനിമയിൽ താരം അഭിനയിച്ചു. ആമേൻ, പുണ്യാളൻ അഗർബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, ഡബിൾ ബാരൽ, വർണ്യത്തിൽ ആശങ്ക തുടങ്ങിയ സിനിമകളിൽ രചന അഭിനയിച്ചു. മോഹൻലാൽ ചിത്രമായ ആറാട്ടാണ് ഇനി രചനയുടെ പുറത്തിറങ്ങാനുള്ള സിനിമ. രചനയുടെ ബ്ലാക്ക് കോഫീ എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയത്.

വിവാഹിതയായിരുന്ന രചന ആ ബന്ധം നിയമപരമായി വേർപിരിഞ്ഞിരുന്നു. അഭിനയത്രി എന്നതിൽ ഉപരി ഒരു നർത്തകയും അവതാരകയുമാണ് രചന. മിക്ക അവാർഡ് നിശകളിലും രചനയുടെ നൃത്തപരിപാടി ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ നൃത്തത്തിൽ പല വറൈറ്റികളും ട്രൈ ചെയ്തു കഴിഞ്ഞ താരം പുതിയ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

സ്വിമ്മിങ് പൂളിൽ നൃത്തം ചെയ്യുന്ന രചനയുടെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഷാരൂഖ് ഖാന്‍,എം കരീന കപൂര്‍ എന്നിവരുടെ ചിത്രമായ അശോക’യിലെ ‘സന്‍ സനന’ എന്ന പാട്ടിനാണ് രചന ഡാൻസ് ചെയ്തത്. ‘വെള്ളത്തിൽ ഇറങ്ങിയാൽ എങ്ങിനെ ഡാൻസ് ചെയ്യാതിരിക്കും..’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത്.

CATEGORIES
TAGS