‘ഇതാരാ ന്യൂജൻ മത്സ്യ കന്യകയോ!! വീണ്ടും ആരാധകരെ ഞെട്ടിച്ച് നടി നൈല ഉഷ..’ – ഫോട്ടോസ് കാണാം

‘ഇതാരാ ന്യൂജൻ മത്സ്യ കന്യകയോ!! വീണ്ടും ആരാധകരെ ഞെട്ടിച്ച് നടി നൈല ഉഷ..’ – ഫോട്ടോസ് കാണാം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ടെലിവിഷൻ റേഡിയോ അവതാരകമാരിൽ ഒരാളാണ് നടി കൂടിയാണ് നൈല ഉഷ. മമ്മൂട്ടി ചിത്രമായ കുഞ്ഞനന്തന്റെ കടയിൽ നായികയായി അഭിനയിച്ചു കൊണ്ടായിരുന്നു നൈല ഉഷ പ്രേക്ഷകർ സുപരിചിതായി മാറിയത്. അതിന് മുമ്പ് റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന നൈല പിന്നീട് സിനിമയിലും സജീവമാവുകയായിരുന്നു.

ജയസൂര്യയുടെ നായികയായി പുണ്യാളൻ അഗർബത്തീസിൽ അഭിനയിച്ച ശേഷം നൈലയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു. ദുബൈയിലെ ഹിറ്റ് 96.7 എന്ന എഫ്.എമിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നുണ്ട് ഇപ്പോഴും താരം. ലൂസിഫർ, ഫയർമാൻ, പൊറിഞ്ചു മറിയം ജോസ് എന്നീ സിനിമകളിൽ ശക്തമായ കഥാപാത്രം അവതരിപ്പിച്ച് സിനിമയിൽ തന്റേതായ ഒരു ഇടം നേടുകയും ചെയ്തു താരം.

സുരേഷ് ഗോപി നായകനായി അഭിനയിച്ച് ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന പാപ്പാൻ എന്ന സിനിമയിലാണ് നൈലയുടെ അടുത്ത ചിത്രം. ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഹെയർ സ്റ്റൈലിൽ ആരാധകർ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. ദുബൈയിലെ ഒരു ആഡംബര ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിട്ടുള്ളത്.

ഈ കഴിഞ്ഞ ദിവസം തന്നെ മറ്റൊരു പോസ്റ്റിൽ ഹെയർ സ്റ്റൈൽ മാറ്റിയത് ആരാധകരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതെന്താ ന്യൂജൻ മത്സ്യ കന്യക ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. 37ആം വയസ്സിൽ നൈല ഹോട്ടലാണെന്നാണ് ചിലരുടെ കമന്റുകൾ. ഏതേലും പുതിയ ചിത്രത്തിന് വേണ്ടിയാണോ ഈ ഹെയർ സ്റ്റൈൽ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

CATEGORIES
TAGS