‘ഗ്ലാമറസ് ലുക്കിൽ തിളങ്ങി ചക്കപ്പഴത്തിലെ പൈങ്കിളി, ഫോട്ടോഷൂട്ടുമായി ശ്രുതി രജനികാന്ത്..’ – ഫോട്ടോസ് വൈറൽ

‘ഗ്ലാമറസ് ലുക്കിൽ തിളങ്ങി ചക്കപ്പഴത്തിലെ പൈങ്കിളി, ഫോട്ടോഷൂട്ടുമായി ശ്രുതി രജനികാന്ത്..’ – ഫോട്ടോസ് വൈറൽ

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യ പരമ്പരകളിൽ ഒന്നായിരുന്നു ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളായിരുന്നു ഉപ്പും മുളകും സീരിയലിലെ പ്രധാന സംഭവവികസങ്ങൾ. ഉപ്പും മുളകും ഗംഭീര വിജയം നേടുകയും ഒരുപാട് എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സീരിയൽ അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അതെ ചാനലിൽ മറ്റൊരു കുടുംബ ഹാസ്യ പരമ്പര തുടങ്ങിയത്. ചക്കപ്പഴം എന്ന പേരിൽ എത്തിയ പരമ്പരയിലും ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളായിരുന്നു ഇതിവൃത്തം. പ്രതീക്ഷ തെറ്റിക്കാതെ തന്നെ സീരിയൽ മികച്ച അഭിപ്രായം നേടുകയും സീരിയലിൽ അഭിനയിച്ചവരെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു.

അത്തരത്തിൽ ചക്കപ്പഴം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി ഒരുപാട് ആരാധകരുണ്ടായ സുന്ദരിയായിരുന്നു ശ്രുതി രജനികാന്ത്. ബാലതാരമായി സീരിയലുകളിൽ അഭിനയിച്ച് പ്രേക്ഷകർക്ക് സുപരിചിതയായിരുന്നു ശ്രുതി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രവുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

അതോടുകൂടി സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു താരമായി ശ്രുതി മാറുകയും ചെയ്തു. പൈങ്കിളി എന്ന പേരിലാണ് ഇപ്പോൾ താരം അറിയപ്പെടുന്നത് പോലും. ഇപ്പോഴിതാ പൈങ്കിളിയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അനുലാൽ ഫാഷൻ ഫോട്ടോഗ്രാഫി എടുത്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

CATEGORIES
TAGS