‘കുറെ സീനുകൾ ഷൂട്ട് ചെയ്യും, സിനിമ ഇറങ്ങുമ്പോൾ ഐറ്റം ഡാൻസ് മാത്രം കാണും..’ – തുറന്ന് പറഞ്ഞ് നടി നമിത

‘കുറെ സീനുകൾ ഷൂട്ട് ചെയ്യും, സിനിമ ഇറങ്ങുമ്പോൾ ഐറ്റം ഡാൻസ് മാത്രം കാണും..’ – തുറന്ന് പറഞ്ഞ് നടി നമിത

ജമിനി എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമ ഒട്ടാകെ ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി നമിത. തമിഴ്, തെലുങ്ക് സിനിമകളിൽ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിച്ച് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള നമിത മലയാളത്തിൽ ബ്ലാക്ക് സ്റ്റാലിൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയായി മാറിയിരുന്നു.

പിന്നീട് മോഹൻലാലിൻറെ പുലിമുരുകനിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിച്ച താരം കൂടുതലും ചെയ്തിട്ടുള്ളത് ഗ്ലാമറസ് റോളുകളാണ്. ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് താരം വെളിപ്പെടുത്തുകയുണ്ടായി. അതുപോലെ സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളും താരം തുറന്നു പറയുകയുണ്ടായി.

‘ചില സംവിധായകർ പ്രധാന കഥാപാത്രമാണെന്ന് പറഞ്ഞ് സിനിമയിലേക്ക് വിളിക്കും. കുറച്ച് ഭാഗങ്ങളൊക്കെ ഷൂട്ട് ചെയ്യും. അതിനൊപ്പം ഒരു ഐറ്റം ഗാനരംഗവും ഷൂട്ട് ചെയ്യും. സിനിമ പുറത്തിറങ്ങുമ്പോൾ മറ്റുള്ള ഭാഗങ്ങൾ ഒഴിവാക്കി ആ ഗാനരംഗം മാത്രം ഉൾപ്പെടുത്തും. പല തവണ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇത് കാണുന്ന പ്രേക്ഷകർ വിചാരിക്കും ഞാൻ ഐറ്റം സോങ് മാത്രം ചെയ്യുകയുള്ളൂ എന്ന്. അതോടു കൂടിയാണ് ഐറ്റം സോങ് ചെയ്യണ്ടായെന്ന് തീരുമാനം എടുത്തത്. ഒരു നടി ഒന്ന് തടിച്ചാലോ മെലിഞ്ഞാലോ ഉടൻ അഭിപ്രായപ്രകടനങ്ങൾ ഉണ്ടാവും. 15 വർഷത്തോളമായി പല ബോഡി ഷെയ്മിങ്ങിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്.

2010 മുതൽ അഞ്ച് വർഷത്തോളം ഞാൻ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു. മലയാള സിനിമ എനിക്ക് ഏറെ ഇഷ്ടമാണ്. മലയാളത്തിൽ പൃഥ്വിരാജ് ആണ് എന്റെ ഇഷ്ടതാരം. അദ്ദേഹത്തിന് ഒപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്..’, നമിത പറഞ്ഞു. ഈ കഴിഞ്ഞ മെയ് പത്തിനായിരുന്നു നമിതയുടെ നാൽപതാം ജന്മദിനം.

CATEGORIES
TAGS