‘യുവനടിമാരെ വെല്ലുന്ന നൃത്തം!! വൈറൽ പാട്ടിന് കിടിലം ഡാൻസുമായി നടി സോന നായർ..’ – വീഡിയോ കാണാം

‘യുവനടിമാരെ വെല്ലുന്ന നൃത്തം!! വൈറൽ പാട്ടിന് കിടിലം ഡാൻസുമായി നടി സോന നായർ..’ – വീഡിയോ കാണാം

ജയറാം നായകനായ തൂവൽ കൊട്ടാരം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി സോന നായർ.കഥാനായകൻ, വീണ്ടും ചില വീട്ടുവിശേഷങ്ങൾ, അരയന്നങ്ങളുടെ വീട്, കസ്തൂരിമാൻ, പട്ടണത്തിൽ സുന്ദരൻ, മനസ്സിനക്കരെ, വെട്ടം, നരൻ, പരദേശി, വെറുതെ ഒരു ഭാര്യ, പുതിയ മുഖം, പാസഞ്ചർ, സാഗർ ഏലിയാസ് ജാക്കി റീലോഡ്ഡ് കമ്മാരസംഭവം തുടങ്ങിയ സിനിമകളിൽ സോന നായർ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴും നരൻ സിനിമയിലെ കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രത്തിലാണ് സോനാ നായർ അറിയപ്പെടുന്നത്. അത്ര ഗംഭീരവും മനോഹരവുമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അത്. ഏത് റോളും ചെയ്യാൻ കഴിവുള്ള ഒരു അഭിനയത്രി കൂടിയായിരുന്നു സോന. കോമഡി റോളുകളിലും മികച്ച പ്രകടനമാണ് താരം കാഴ്‌ചവച്ചിട്ടുളളത്. സിനിമ കൂടാതെ നിരവധി സീരിയലുകളിലും സോന നായർ അഭിനയിച്ചിട്ടുണ്ട്.

ജ്വാലയാ, രാച്ചിയമ്മ, മകൾ, എന്റെ മാനസപുത്രി, സീതാകല്യാണം തുടങ്ങിയ സീരിയലുകളിൽ സോന അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തമിഴ് സീരിയലായ വേലൈകാരനിലാണ് സോനാ നായർ അഭിനയിക്കുന്നത്. അതിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ വീഡിയോസ് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

സഹതാരങ്ങൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ സോന അതിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ അടുത്തിറങ്ങിയ സൂപ്പർഹിറ്റ് ഗാനമായ അജഗജാന്തരത്തിലെ ഒള്ളൂല്ലേരിയ്ക്ക് തമിഴിലെ സഹതാരങ്ങൾക്ക് ഒപ്പം കിടിലമായി ഡാൻസ് ചെയ്ത ആ വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് താരം. യുവനടിമാരെ വെല്ലുന്ന ഡാൻസാണെന്നാണ് ആരാധകർ പറയുന്നത്.

CATEGORIES
TAGS