‘മാലാഖ മുന്നിൽ വന്ന് നിന്ന പോലെ! തൂവെള്ള ഗൗണിൽ സുന്ദരിയായി നടി കീർത്തി സുരേഷ്..’ – ചിത്രങ്ങൾ വൈറൽ

എൺപതുകളിൽ മലയാളികളുടെ ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളായ മേനകയുടെയും നിർമ്മതാവായ സുരേഷ് കുമാറിന്റെയും മകളായി ജനിച്ച് ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടി കീർത്തി സുരേഷ്. മാതാപിതാക്കളെ പോലെ തന്നെ കീർത്തിയും സിനിമയിലേക്ക് എത്തി. അതും വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ അഭിനയിക്കുകയും ചെയ്തു കീർത്തി.

ദിലീപിന്റെ സൂപ്പർഹിറ്റ് കോമഡി ചിത്രമായ കുബേരനിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് കീർത്തി സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിന് ശേഷം പത്ത് വർഷങ്ങൾക്ക് ഇപ്പുറം കീർത്തി നായികയായി അരങ്ങേറി. പിന്നീട് ഇങ്ങോട്ട് ഓരോ വർഷം കഴിയുമ്പോൾ കീർത്തി എന്ന അഭിനയത്രിയുടെ വളർച്ച മലയാളികൾ കണ്ടുകൊണ്ടേയിരുന്നു. ഇന്ന് തെന്നിന്ത്യയിൽ തിരക്കുള്ള നടിയായി കീർത്തി മാറി.

അഭിനയത്തിൽ തുടക്കത്തിൽ കുറ്റം കടത്തിയവരെ പോലും കൈയടിപ്പിക്കുന്ന പ്രകടനങ്ങൾ കീർത്തി സിനിമയിൽ കാഴ്ചവച്ചു. തമിഴിൽ ഈ അടുത്തിടെ ഇറങ്ങിയ സാനി കൈയിധം എന്ന സിനിമയിലെ കീർത്തിയുടെ പ്രകടനം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. തെലുങ്കിലും തമിഴിലുമായി കീർത്തി ഏറെ തിരക്കാണെങ്കിലും മലയാളത്തിലും ഇടയ്ക്കിടെ കീർത്തി അഭിനയിക്കാറുണ്ട്. ടോവിനോയ്ക്ക് ഒപ്പമുള്ള വാശിയായിരുന്നു അവസാനം പുറത്തിറങ്ങിയത്.

ഇൻസ്റ്റാഗ്രാമിലും കീർത്തി സുരേഷ് തന്റെ ആരാധകരുടെ എണ്ണത്തിൽ കൂട്ടം വരുത്തികൊണ്ടേയിരുന്നു. ഇപ്പോഴാണെങ്കിൽ തൂവെള്ള നിറത്തിലെ ഒരു ഗൗൺ ധരിച്ച് ആരാധക മനം കവർന്ന് സുന്ദരിയായി ഒരു ഷൂട്ട് ചെയ്തിരിക്കുകയാണ് കീർത്തി. കണ്ടാൽ മാലാഖയെ പോലെയുണ്ടെന്നാണ് കീർത്തിയുടെ ആരാധകർ പറയുന്നത്. കിരൺ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.ആശ്രയുടെ ഔട്ട്ഫിറ്റിൽ ശ്രീജ രാജഗോപലാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.