‘2022-ൽ എന്റെ വീട്ടിലെ ആദ്യത്തെ അതിഥി!! മീനയ്ക്കും കുടുംബത്തിനും കോവിഡ്..’ – പ്രാർത്ഥിക്കണമെന്ന് താരം

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ-പൃഥ്വിരാജ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ബ്രോ ഡാഡി റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയിലർ ഇന്ന് റിലീസാവുകയാണ്. നടി മീനയാണ് സിനിമയിൽ മോഹൻലാലിൻറെ നായികയായി അഭിനയിക്കുന്നത്. ദൃശ്യം 2-വിന് ശേഷം വീണ്ടും ഈ താരജോഡികൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബ്രോ ഡാഡി.

ബ്രോ ഡാഡിയിലെ മീനയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ ഈ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാൽ ഇപ്പോഴിതാ സിനിമ ഇറങ്ങുന്നതിന്റെ സന്തോഷത്തിൽ ഇരിക്കുന്ന മീനയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തിയിരിക്കുകയാണ്. 2022-ന്റെ തുടക്കത്തിൽ തന്നെ തന്റെ വീട്ടിൽ ഒരു അതിഥി വന്നെന്ന് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

“2022-ൽ എന്റെ വീട്ടിലെ ആദ്യത്തെ സന്ദർശകൻ, മിസ്റ്റർ കൊറോണ.. അതിന് എന്റെ മുഴുവൻ കുടുംബത്തിനെയും ഇഷ്ടപ്പെട്ടു. എന്നാൽ അധികം കാലം അതിനെ വീട്ടിലിരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ജനങ്ങൾ സൂക്ഷിക്കുക. ദയവായി സുരക്ഷിതമായും ആരോഗ്യത്തോടെയും ഇരിക്കുക. ഉത്തരവാദിത്തമുള്ളവരായിരിക്കുക, അതിനെ പ്രചരിപ്പിക്കാൻ അനുവദിക്കരുത്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തുക..’, മീന കുറിച്ചു.

View this post on Instagram

A post shared by Meena Sagar (@meenasagar16)

മീനയ്ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ച വാർത്ത ഏറെ വിഷമത്തോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. എത്രയും വേഗം സുഖമാവട്ടെയെന്ന് നടി ഖുശബു സുന്ദർ താരത്തിന്റെ പോസ്റ്റിൽ കമന്റ് ഇട്ടിട്ടുണ്ട്. ഇത് കൂടാതെ നിരവധി ആരാധകരാണ് മീനയും കുടുംബവും പൂർണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്ന് കമന്റുകളിലൂടെ അറിയിച്ചിട്ടുള്ളത്.

CATEGORIES
TAGS