‘ഏഴ് ദിവസങ്ങൾ ഏഴ് മൂഡ്!! ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി മീരാജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മീരാജാസ്മിൻ. ദിലീപിന്റെ നായികയായി അഭിനയിച്ച് തുടങ്ങിയ മീരാജാസ്മിൻ തൊട്ടടുത്ത സിനിമയിലും ദിലീപിന്റെ തന്നെ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. കസ്തൂരിമാൻ എന്ന സിനിമയിലെ പ്രകടനമാണ് മീരാജാസ്മിനെ ആദ്യം പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

അതിന് ശേഷം പാടം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന, ദേശീയ അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്‌കാരം മീരാജാസ്മിൻ തേടിയെത്തി. ഒരേ കടൽ എന്ന സിനിമയിലെ അഭിനയത്തിനും മീരാജാസ്മിനെ തേടി സംസ്ഥാന അവാർഡ് എത്തി. അതുകൊണ്ട് തന്നെ മികച്ച ഒരു അഭിനയത്രിയാണ് മീരാജാസ്മിൻ എന്ന് നിസംശയം പറയാൻ സാധിക്കും.

മലയാളം കൂടാതെ തമിഴിലും തെലുങ്കിലും കന്നഡയിലും മീരാജാസ്മിൻ നായികയായി തിളങ്ങി. തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ മീരാജാസ്മിൻ സിനിമകളിൽ നിന്ന് മാറിസഞ്ചരിച്ച് തുടങ്ങിയത് പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ചു. ഒരു സമയം കഴിഞ്ഞ് മീര അഭിനയിച്ച മിക്ക സിനിമകളും തിയേറ്ററിൽ പരാജയപ്പെട്ടു. ഒരു ശക്തമായ തിരിച്ചുവരവ് മീരയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചു.

അഞ്ച് വർഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് മീരാജാസ്മിൻ. മുമ്പുള്ളതിനേക്കാൾ ലുക്കിലാണ് മീരയെ ഇപ്പോൾ കാണാൻ സാധിക്കുന്നത്. മീരയുടെ ഗ്ലാമറസ്, ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മീര ഒരു റെസ്റ്റാറ്റാന്റിൽ ഇരിക്കുന്ന ചിത്രങ്ങൾ തന്റെ ആരാധകരും പങ്കുവച്ചിരിക്കുകയാണ് താരം. ‘ഏഴ് ദിവസങ്ങൾ, ഏഴ് മാനസികാവസ്ഥ, ഏഴ് ഷെഡുകൾ എന്ന ക്യാപ്ഷനാണ് പോസ്റ്റിന് മീരാജാസ്മിൻ നൽകിയത്.