‘ലോഹത്തിലെ ആ കുസൃതി കുട്ടിയല്ലേ ഇത്!! ഷോർട്സിൽ കിടിലം ലുക്കിൽ നിരഞ്ജന..’ – ഫോട്ടോസ് വൈറൽ

മോഹൻലാലിനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്ത ഒരുപാട് ഹൈപ്പിൽ ഇറങ്ങിയ ചിത്രമായിരുന്നു ലോഹം. തിയേറ്ററുകളിൽ വിജയിച്ച ആ സിനിമയിൽ ആൻഡ്രിയ ആയിരുന്നു നായികയായി അഭിനയിച്ചത്. തുടക്കത്തിൽ മോഹൻലാലിൻറെ കഥാപാത്രം ഒരു ടാക്സി ഡ്രൈവറായിട്ടാണ് കാണിക്കുന്നത്. അതിലെ ചില സീനുകളിൽ വന്ന് കൈയടി നേടിയ താരമായിരുന്നു നിരഞ്ജന അനൂപ്.

ആദ്യ സിനിമയിൽ തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നിരഞ്ജനയെ തേടി കൂടുതൽ നല്ല കഥാപാത്രങ്ങൾ വന്നെത്തി. രഞ്ജിത്തിന്റെ ബന്ധു കൂടിയായ നിരഞ്ജന അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലും അഭിനയിച്ചു. ഇത് കൂടാതെ ഗൂഢാലോചന, സൈറ ഭാനു, ബി.ടേക്, ഇര, ചതുർമുഖം തുടങ്ങിയ സിനിമകളിൽ നിരഞ്ജന ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് സ്വദേശിനിയായ നിരഞ്ജന സിനിമയിലേക്ക് എത്താൻ ഒരുപാട് ആഗ്രഹിച്ച് രഞ്ജിത്തിനോട് അവസരം ചോദിച്ചുവാങ്ങി എത്തിയതാണ്. അനൂപ് മേനോനൊപ്പമുള്ള കിംഗ് ഫിഷാണ് നിരഞ്ജനയുടെ അടുത്ത സിനിമ. ഇൻസ്റ്റാഗ്രാമിൽ മറ്റുനടിമാരെ പോലെ തന്നെ സജീവമായ നിരഞ്ജന തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. കൂടുതലും നാച്ചുറലായിട്ടുള്ള ഫോട്ടോസാണ് നിരഞ്ജന പോസ്റ്റ് ചെയ്യുന്നത്.

വീട്ടിൽ നിൽക്കുമ്പോഴുള്ള ഡ്രെസ്സുകളിലുള്ള ഫോട്ടോസും നിരഞ്ജന ഷെയർ ചെയ്യാറുണ്ട്. ഷോർട്സ് ധരിച്ചുള്ള പുതിയ ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് നിരഞ്ജന ഇപ്പോൾ. മേക്കപ്പ് ഇടാതെ ഇത്ര സിമ്പിൾ ലുക്കിലുള്ള ചിത്രങ്ങൾ പൊതുവെ നടിമാർ അധികം പങ്കുവെക്കാതിരിക്കുമ്പോഴാണ് നിരഞ്ജന മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാകുന്നത്.