‘ക്യൂട്ട്നെസ് ഓവർലോഡ്, എക്സ്പ്രെഷൻ ക്വീൻ!! പ്രൊമോ ഷൂട്ടിൽ തിളങ്ങി നസ്രിയ..’ – ഫോട്ടോസ് വൈറൽ

സിനിമയിലേക്കുള്ള ഒരു അതിശക്തമായ തിരിച്ചുവരവ് നടത്തുന്ന താരങ്ങൾ മലയാള സിനിമയിൽ ധാരാളമുണ്ട്. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് നടിമാർ ചിലപ്പോൾ വിട്ടുനിൽക്കാറുണ്ട്. ചിലർ വർഷങ്ങൾക്ക് ശേഷമായിരിക്കും സിനിമയിൽ തിരികെയെത്തുന്നത്. ചിലർ വിവാഹം കഴിഞ്ഞ് കുറച്ച് വർഷത്തിനുള്ളിൽ തന്നെ മടങ്ങിയെത്തും. അങ്ങനെയൊരാളാണ് നടി നസ്രിയ നാസിം.

നായികയായി സിനിമയിൽ 2 വർഷങ്ങൾ മാത്രമേ നസ്രിയ അഭിനയിച്ചോള്ളൂവെങ്കിൽ കൂടിയും ഒരുപാട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടാൻ താരത്തിന് സാധിച്ചിരുന്നു. ചാനലുകളിൽ അവതാരകയായി തുടങ്ങുകയും പിന്നീട് സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും ശേഷം നായികയാവുകയും ചെയ്തു. മാഡ് ഡാഡ് എന്ന സിനിമയിലാണ് നസ്രിയ ആദ്യമായി നായികയാവുന്നത്.

പിന്നീട് നേരം, രാജാറാണി, സലാല മൊബൈൽസ്, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, തിരുമണം എന്നും നിക്കാഹ് തുടങ്ങിയ സിനിമകളിൽ നായികയായി നസ്രിയ അഭിനയിച്ചു. ഫഹദ് ഫാസിലുമായി വിവാഹിതയായ നസ്രിയ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തന്നെ എത്തി. കൂടെ, ട്രാൻസ് തുടങ്ങിയ സിനിമകളിൽ നസ്രിയ അതിന് ശേഷം അഭിനയിച്ചു.

ഇപ്പോഴിതാ തെലുങ്കിൽ നാനിയുടെ നായികയായി അരങ്ങേറി കൊണ്ട് തുടക്കം കുറിച്ചിരിക്കുകയാണ്. അന്റെ സുന്ദരനിക്കി എന്ന സിനിമയിലൂടെയാണ് നസ്രിയ തെലുങ്കിൽ എത്തുന്നത്. സിനിമയുടെ പ്രൊമോഷൻ ഷൂട്ടിന്റെ ഭാഗമായി നസ്രിയ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടിയത്. ക്യൂട്ട്നെസ് ഓവർലോഡ് എന്നും എക്സ്പ്രെഷൻ ക്വീൻ എന്നും ആരാധകർ നസ്രിയ വിശേഷിപ്പിക്കുന്നത്.