‘ആരാധകരെ കൈയിലെടുത്ത് ഹണി റോസിന്റെ ഗ്ലാമറസ് ഷൂട്ട്, വേറെ ലെവൽ ലുക്കിൽ താരം..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ ഗ്ലാമറസ് നായികമാർ വളരെ കുറവാണെന്ന് പറയേണ്ടി വരും. വളരെ ചുരുക്കം ചില താരങ്ങൾ മാത്രമേ സിനിമയിലെ ഗ്ലാമറസ് വേഷങ്ങൾ തിരഞ്ഞെടുക്കാറുള്ളൂ. പലരും മടിച്ച് മാറി നിൽക്കുമ്പോൾ അത്തരം റോളുകൾ ചെയ്ത മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത ഒരാളാണ് നടി ഹണി റോസ്. മലയാള സിനിമയിൽ തന്റേതായ ഒരു ഇടവും ഹണി റോസ് നേടിയെടുത്തു.

വിനയൻ മലയാളികൾക്ക് പരിചയപ്പെടുത്തിയ നായികയാണ് ഹണി റോസ്. 2005-ൽ മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചാണ്‌ ഹണി റോസ് തുടക്കം കുറിച്ചത്. അതിന് ശേഷം തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച ഹണി മലയാളത്തിലേക്ക് തന്നെ തിരിച്ചെത്തി. പക്ഷേ നല്ല റോളുകൾ താരത്തിന് ലഭിച്ചിരുന്നില്ല.

അങ്ങനെയിരിക്കെയാണ് ഹണി റോസ് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ നായികയാവുന്നതും കരിയർ തന്നെ മാറിമറിഞ്ഞതും. ഏതൊരു നടിയാണെങ്കിലും ചെയ്യാൻ ആദ്യം മടിക്കുന്ന ഒരു കഥാപാത്രമായിരുന്നു അത്. പിന്നീട് അത്തരം റോളുകൾ താരത്തെ തേടിയെത്തി. കുമ്പസാരം പോലെയുളള സിനിമകളിലെ അഭിനയപ്രകടനവും ഹണി റോസിന്റെ എടുത്ത പറയേണ്ട ഒന്നാണ്.

മോഹൻലാൽ സിനിമകളിലാണ് അവസാനമായി ഹണി റോസ് അഭിനയിച്ചത്. മോഹൻലാലിൻറെ തന്നെ മോൺസ്റ്ററാണ് ഇനി ഇറങ്ങാനുള്ളത്. ഈ കഴിഞ്ഞ ദിവസം ഹണി തന്റെ ഇൻസ്റ്റാഗ്രാമിൽ ഏറെ നാളുകൾക്ക് ശേഷം ഒരു കിടിലം ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ അതെ ഡ്രെസ്സിലെ ഷൂട്ടിന്റെ വീഡിയോ ആരാധകരുമായി ഹണി പങ്കുവച്ചിരിക്കുകയാണ്. ബെന്നറ്റ് എം വർഗീസ് ആണ് വീഡിയോ എടുത്തിരിക്കുന്നത്.


Posted

in

by