Tag: Viral Post
-
‘നവതിയുടെ നിറവിൽ നിൽക്കുന്ന മധുവിന് ആശംസകൾ നേർന്ന് മോഹൻലാൽ..’ – എന്റെ സൂപ്പർസ്റ്റാറെന്ന് വിളിച്ച് മമ്മൂട്ടി
മലയാള സിനിമയിലെ കാരണവർ എന്ന വിശേഷിപ്പിക്കാവുന്ന അതുല്യപ്രതിഭയായ നടൻ മധു ഇന്ന് തന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുകയാണ്. 1933 സെപ്തംബർ 23-ന് തിരുവിതാംകൂറിലെ ഗൗരീശപട്ടം(ഇന്നത്തെ തിരുവനന്തപുരം) എന്ന സ്ഥലത്ത് ആർ പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മകനായി ജനിച്ച മാധവൻ നായർ എന്ന മധു സിനിമയിൽ വരുന്നതിന് മുമ്പ് കോളേജ് അധ്യാപകൻ ആയിരുന്നു. ആ സമയത്ത് തന്നെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന മധു, രാമു കാര്യാട്ടിന്റെ മൂടുപടം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും തന്റെ…
-
‘അവൾക്ക് ഒപ്പം ഞാനും മരിച്ചു കഴിഞ്ഞു, മകളുടെ വിയോഗത്തിൽ പ്രതികരിച്ച് വിജയ് ആന്റണി..’ – കുറിപ്പ് വായിക്കാം
തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറെ ഞെട്ടലോടെ ഈ കഴിഞ്ഞ ദിവസം കേട്ടയൊരു വാർത്തയായിരുന്നു നടൻ വിജയ് ആന്റണിയുടെ മകളായ മീര ആത്മഹ ത്യ ചെയ്തുവെന്നുള്ളത്. വെറും പതിനാറ് വയസ്സ് മാത്രം പ്രായമുള്ള മീര മാനസികമായി സമ്മർദം മൂലമാണ് മീര ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പൊലീസ് അന്വേഷിച്ചു വരികയാണ്. മകളുടെ വിയോഗം വിജയ് ആന്റണിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. മൃതശരീരം കൊണ്ടുവരുമ്പോൾ അതിൽ കെട്ടിപിടിച്ച് പൊട്ടിക്കരയുന്ന വിജയ് ആന്റണിയുടെ ദൃശ്യങ്ങൾ ഒറ്റ തവണ മാത്രമേ ഒരാൾക്ക് കണ്ടുനിൽക്കാൻ പറ്റുകയുള്ളൂ.…
-
‘വെളുത്താലേ സുന്ദരി ആവുകയുള്ളോ? അവതാരകനെ തിരുത്തി മികച്ച ബാലതാരമായ തന്മയ..’ – കൈയടിച്ച് മലയാളികൾ
സമൂഹ മാധ്യമങ്ങളിൽ വരുന്ന അഭിമുഖങ്ങളിൽ അവതാരകരുടെ ചോദ്യങ്ങളെ കുറിച്ച് പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. അതൊരിക്കൽ കൂടി തെളിയിക്കുന്ന അവതാരകനെ മലയാളികൾ ഈ കഴിഞ്ഞ ദിവസം കണ്ടു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട തന്മയ എന്ന കുട്ടിയോട് ബോഡി ഷെയിമിംഗ് നടത്തുന്ന രീതിയിലുള്ള ചോദ്യം ഒരു അവതാരകൻ ചോദിച്ചിരുന്നു. സുന്ദരിയായ ദേവാനന്ദയ്ക്ക് അവാർഡ് കിട്ടുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നതെന്നും തന്മയ്ക്ക് അവാർഡ് കിട്ടിയപ്പോൾ എന്താണ് തോന്നിയതെന്നും ആയിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് തന്മയയുടെ മറുപടിയാണ് മലയാളികളുടെ പ്രശംസയ്ക്ക്…
-
‘സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ എന്നെ മാത്രം മാറ്റി നിർത്തി..’ – വേദന പങ്കുവച്ച് നടൻ സുബീഷ് സുധി
മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ചതിന്റെ പേരിൽ സൈബർ ആക്ര മണം നേരിടുന്നുവെന്ന് നടൻ സുബീഷ് സുധി. ഇൻബോക്സിലും അല്ലാതെയും ഒരുപാട് തെ റിവിളികൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. ജാതി വിവേചനത്തിന്റെ പേരിൽ തന്നെയും മാറ്റിനിർത്തിയിട്ടുണ്ടെന്ന് ഒരു സുഹൃത്തിന്റെ വിവാഹത്തിന് ഫോട്ടോ എടുക്കുന്ന മാറ്റി നിർത്തിയത് ഇപ്പോഴും വേദനയോട് മനസ്സിലുണ്ടെന്നും അദ്ദേഹം കുറിച്ചു. “മന്ത്രി രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് ഇന്നലെ ഞാൻ ഇട്ട പോസ്റ്റിന് മറുപടിയായി ഇൻബോക്സിലൂടെയും അല്ലാതെയും ഭീകരമായ തെ റിവിളികളാണ് എനിക്ക് ലഭിക്കുന്നത്.…
-
‘എന്റെ കുഞ്ഞനിയത്തി! നിന്നെ ഓർക്കാതെ ഒരു ദിവസവും കടന്നുപോകുന്നില്ല..’ – രാധികയുടെ ഓർമകളിൽ സുജാത
മലയാള സിനിമ രംഗത്ത് പിന്നണി ഗായികയായി വർഷങ്ങളോളം നിന്നിരുന്ന ഒരു ഗായികയാണ് രാധിക തിലക്. മലയാളികളേ ഒന്നടങ്കം വിഷമിപ്പിച്ചുകൊണ്ട് തന്റെ നാല്പത്തിയഞ്ചാം വയസ്സിൽ പ്രിയഗായിക വേർപിരിഞ്ഞത് ഏറെ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. 2015-ലായിരുന്നു രാധിക മരണത്തിന് കീഴടക്കിയത്. അർബുദരോഗത്തിന് രണ്ട് വർഷത്തോളമായി രാധിക ചികിത്സയിലായിരുന്നു. രാധികയുടെ മരണം മലയാള സിനിമ മേഖലയെയും സംഗീത ലോകത്തെയും ഏറെ വിഷമിപ്പിച്ചിരുന്നു. അതിലേറെ രാധികയുടെ വിയോഗം താങ്ങാനാവാത്ത ഒരാളുണ്ടായിരുന്നു. രാധികയുടെ ബന്ധുകൂടിയായ ഗായിക സുജാത മോഹനായിരുന്നു ആ വ്യക്തി. സുജാതയുടെ അനിയത്തിയെന്ന്…