‘തൃശ്ശൂരിന്റെ മിടുക്കൻ നായകൻ! സ്നേഹത്തിൻ പര്യായമേ..’ – സുരേഷ് ഗോപിക്ക് വേറിട്ട ജന്മദിനാശംസ നേർന്ന് ഷമ്മി തിലകൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും ഈ അടുത്തിടെ കേന്ദ്രമന്ത്രിയുമായ വ്യക്തിയാണ് സുരേഷ് ഗോപി. തൃശ്ശൂരിൽ മൂന്നാം തവണ സുരേഷ് ഗോപിയെ ജനങ്ങൾ കൈവിട്ടില്ല. 75000 വോട്ടുകൾക്ക് സുരേഷ് ഗോപി തൃശ്ശൂരിൽ വിജയിച്ചു. പിന്നീട് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇന്ന് സുരേഷ് ഗോപിയുടെ ജന്മദിനമായിരുന്നു. കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യത്തെ ജന്മദിനം കൂടിയാണ് ഇത്.

സിനിമ മേഖലയിലെ ഒട്ടുമിക്ക ആളുകളും സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. പൊതുവേ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് മറ്റുള്ള പാർട്ടി പ്രവർത്തകരിൽ നിന്ന് മോശം കമന്റുകൾ വരുമെന്ന് പ്രതീക്ഷിച്ച പോസ്റ്റുകൾ ഇടാറുണ്ടായിരുന്നില്ല. പക്ഷേ ഈ തവണ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ നേർന്ന് പോസ്റ്റിട്ടത്. മോഹൻലാലൊക്കെ പക്ഷേ അദ്ദേഹത്തിന് എല്ലാ വർഷവും ആശംസ നേർന്ന് പോസ്റ്റിടാറുണ്ട്.

അതുപോലെ ഒരാളാണ് നടൻ ഷമ്മി തിലകൻ. ഇപ്പോഴിതാ നടൻ ഷമ്മി തിലകൻ സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ ഒരു കവിത എഴുതുന്ന പോലെയൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. “ശ്രുതികളിൽ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാൽ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചേർന്ന, തൃശ്ശൂരിന്റെ മിടുക്കൻ നായകൻ, സംഗീതമാം ജീവിത പാതയിൽ, സന്തോഷങ്ങൾ നിറയട്ടെ എന്നും,

പിറന്നാളാശംസകൾ പ്രിയ സുഹൃത്തേ.. സ്നേഹത്തിൻ പര്യായമേ..”, ഷമ്മി തിലകൻ സുരേഷ് ഗോപിയുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഇത്രയും നല്ല മനോഹരമായ ഒരു ജന്മദിനാശംസ പോസ്റ്റ് ഇന്ന് ഇതുവരെ എവിടെ നിന്നും കണ്ടില്ലെന്നാണ് സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നവർ കമന്റ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള പ്രമുഖർ സുരേഷ് ഗോപി ജന്മദിനം ആശംസിച്ചു പോസ്റ്റിട്ടിരുന്നു.