‘കാണാൻ അന്നും ഇന്നും ഒരുപോലെ!! മോഡേൺ ലുക്കിൽ തിളങ്ങി നടി സുജിത..’ – വീഡിയോ വൈറൽ

‘കാണാൻ അന്നും ഇന്നും ഒരുപോലെ!! മോഡേൺ ലുക്കിൽ തിളങ്ങി നടി സുജിത..’ – വീഡിയോ വൈറൽ

ബാലതാരമായി തെന്നിന്ത്യയിലെ പല ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സുജിത. മലയാളിയായ സുജിത ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. തമിഴ് സീരിയലുകളിൽ ഇപ്പോഴും അഭിനയിക്കുന്ന സുജിത മലയാളത്തിൽ കുമാരസംഭവം എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്.

മലയാളത്തിൽ ഇപ്പോൾ ചിപ്പി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന സ്വാന്തനം സീരിയലിന്റെ തമിഴ് പതിപ്പായ പാണ്ഡ്യൻ സ്റ്റോഴ്സിൽ ആ വേഷം ചെയ്യുന്നത് സുജിതയാണ്. മൂന്ന് വർഷത്തോളമായി വിജയകരമായി തമിഴിൽ ആ സീരിയൽ മുന്നോട്ട് പോകുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന് സുജിതയുടെ അഭിനയം കൊണ്ടാണ്. ഏഷ്യാനെറ്റിൽ ഹരിചന്ദനം സീരിയലാണ് മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിൽ ഇത്രയും പ്രിയങ്കരിയാക്കി താരത്തിനെ മാറ്റിയത്.

മലയാളത്തിലേക്ക് മികച്ച സിനിമകളിൽ ഒന്നായ ‘പൂവിന് പുതിയ പൂന്തെന്നലിൽ’ ബാലതാരമായ ബെന്നി/കിട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുജിതയായിരുന്നു. ആ സിനിമ പിന്നീട് നാല് ഭാഷകളിൽ റീമേക്ക് ചെയ്യുകയും സുജിത തന്നെ ആ കഥാപാത്രം എല്ലാ ഭാഷയിലും അഭിനയിക്കുകയും ചെയ്തിരുന്നു. വർഷങ്ങൾ കഴിഞ്ഞു, സുജിതയ്ക്ക് ഇപ്പോൾ 39 വയസ്സായി.

നായികയായും നിരവധി സിനിമകളിൽ ഇതിനിടയിൽ സുജിത അഭിനയിച്ചിട്ടുണ്ട്. സുജിതയുടെ പുതിയ ഫോട്ടോസ് കണ്ടാൽ പക്ഷേ താരം ഇന്നും ഒരു ഇരുപതുകാരിയുടെ ലുക്കിലാണ് ഉള്ളത്. മോഡേൺ വേഷത്തിൽ ഒരു കോളേജുകുമാരിയെ പോലെയാണ് സുജിതയെ ആരാധകർക്ക് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. അതെ വേഷത്തിൽ തന്നെയുള്ള ഒരു വീഡിയോയും സുജിത പങ്കുവച്ചിട്ടുണ്ട്.

CATEGORIES
TAGS