‘നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ!! കളിയാക്കലുകൾക്ക് മറുപടിയുമായി അമേയ..’ – ഫോട്ടോസ് വൈറൽ

‘നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ!! കളിയാക്കലുകൾക്ക് മറുപടിയുമായി അമേയ..’ – ഫോട്ടോസ് വൈറൽ

കരിക്ക് എന്ന യൂട്യൂബ് ചാനലിന്റെ ഒരു വീഡിയോയിൽ അഭിനയിച്ച് ജനശ്രദ്ധ നേടിയ താരമാണ് നടി അമേയ മാത്യു. അതിന് മുമ്പ് ഒന്ന്-രണ്ട് സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചെങ്കിലും അമേയയ്ക്ക് ആരാധകരെ ലഭിച്ചത് കരിക്കിന്റെ വീഡിയോ ഇറങ്ങിയ ശേഷമാണ്. ആ സമയത്ത് തന്നെ അമേയയുടെ ഒരു പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ടും കുത്തിപ്പൊങ്ങി വരികയും ചെയ്തത് താരത്തിന് ഗുണം ചെയ്തു.

ആട് 2, ഒരു പഴയ ബോംബ് കഥ എന്നീ സിനിമകളിലാണ് കരിക്കിന്റെ വീഡിയോ ഇറങ്ങുന്നതിന്റെ മുമ്പ് അമേയ അഭിനയിച്ചത്. പിന്നീട് തിമിരം, ദി പ്രീസ്റ്റ്. വുൾഫ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അമേയ അഭിനയിച്ചിട്ടുണ്ട്. ചിഞ്ചു മാത്യു എന്നാണ് അമേയയുടെ യഥാർത്ഥ പേര്. അമേയ നായികയായി അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

തിരുവനന്തപുരം സ്വദേശിനിയായ അമേയ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ മാസ്റ്റർ ഡിഗ്രിയുളള ഒരാളുകൂടിയാണ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അമേയ അഭിനയത്തിലേക്ക് വരുന്നത്. ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും അമേയ ചെയ്തിട്ടുണ്ട്. ഒരു നായികയായി അഭിനയിക്കാനുള്ള ലുക്കും അതുപോലെ തന്റെ ശരീരസൗന്ദര്യത്തിനും ഫിറ്റ് നെസിനും വേണ്ടി ജിമ്മിൽ വർക്ക് ഔട്ടുകളും ചെയ്യുന്ന ഒരാളാണ് അമേയ.

തന്റെ പുതിയ വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കളിയാക്കിവർക്കും പുച്ഛിച്ചവർക്കും മറുപടി നൽകിയിരിക്കുകയാണ് അമേയ. “നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ..” തുടങ്ങിയ പരിഹാസങ്ങൾ നമ്മൾ ലൈഫിൽ നേരിടേണ്ടി വരുമെന്നും അത്തരത്തിലുള്ള ആക്ഷേപങ്ങൾ നമ്മളെ പിന്നോട്ട് വലിക്കരുതെന്നും കളിയാക്കുന്നവർക്കും പുച്ഛിക്കുന്നവർക്കും മറുപടി നൽകേണ്ടത് നമ്മുടെ വിജയത്തിലൂടെയാണെന്നും അമേയ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.

CATEGORIES
TAGS