‘നാടൻ സ്റ്റൈൽ മാറ്റി പിടിക്കാൻ ഒരുങ്ങി അനുശ്രീ, സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ നാട്ടിൻപുറം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി അനുശ്രീ. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അനുശ്രീയെ മലയാളികൾ കൂടുതൽ കണ്ടിട്ടുളളത് നാടൻ വേഷങ്ങളിലാണ്. സാരി, പട്ടുപാവാട തുടങ്ങിയ വസ്ത്രങ്ങളിലാണ് അനുശ്രീ കൂടുതൽ കാണുന്നതും ആരാധകർ പറയുന്നത് പോലെ തന്നെ അതിസുന്ദരിയാകുന്നതും അതിലാണ്.

എന്നാൽ തന്റെ നാടൻ സ്റ്റൈൽ മാറ്റി പിടിക്കാൻ ഒരുങ്ങുകയാണ് അനുശ്രീ ഇപ്പോൾ. സ്റ്റൈലിഷ് മോഡേൺ ഔട്ട് ഫിറ്റ് ധരിച്ചുള്ള പുതിയ ഫോട്ടോസ് അനുശ്രീ തന്റെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ബെൽ ബോട്ടം പാന്റും കറുപ്പ് ടോപ്പിലും പൊളി ലുക്കിലാണ് ചിത്രങ്ങളിൽ അനുശ്രീയെ കാണാൻ സാധിക്കുന്നത്. ചുവപ്പ് കളർ കാറിൽ ചാരിനിൽകുന്ന ചിത്രമാണ് അനുശ്രീ പോസ്റ്റ് ചെയ്തത്.

പോസ്റ്റിനോടൊപ്പം ഒരു മനോഹരമായ ക്യാപ്ഷൻ നൽകാനും താരം മറന്നില്ല. “ജീവിതം എപ്പോഴും ഒരു മിശ്രിതമാണ്. അത് സ്റ്റൈലിൽ കേൾക്കൂ..”, അനുശ്രീ കുറിച്ചു. അനുശ്രീയുടെ ബന്ധുവായ മഹേഷാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഒരു സ്റ്റൈലിഷ് ബോസ് ലേഡി ലുക്കുണ്ടെന്ന് ആരാധകൻ അഭിപ്രായപ്പെട്ടു. മൂന്ന് വർഷത്തിനിടയിൽ അനുശ്രീയുടെ അധികം സിനിമകൾ പുറത്തിറങ്ങിയിട്ടില്ല.

കേശു ഈ വീടിന്റെ നാഥനിൽ ഒരു പാട്ട് സീനിൽ അഭിനയിച്ചതാണ് അനുശ്രീയുടെ അവസാനം ചിത്രം. ഈ ആഴ്ച ഒ.ടി.ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന 12-ത് മാനിൽ ഒരു പ്രധാന റോളിൽ അനുശ്രീ അഭിനയിക്കുന്നുണ്ട്. മോഹൻലാൽ നായകനാകുന്ന ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്യുന്നത്. അനുശ്രീയെ കൂടാതെ മലയാളത്തിൽ യുവതാരങ്ങളിൽ പത്ത് പേർ സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്. മെയ് ഇരുപത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്.