‘ഒരു സ്ത്രീ വേണ്ടന്ന് പറഞ്ഞാൽ അതിന് അര്‍ത്ഥം വേണ്ടന്ന് തന്നെയാ!! പൊലീസ് റോളിൽ വീണ്ടും സുരാജ്..’ – ടീസർ കാണാം

സുരാജ് വെഞ്ഞാറമൂട് എന്ന നടനെ പ്രേക്ഷകർ ഓരോ സിനിമയിൽ ഇപ്പോൾ വേറിട്ട കഥാപാത്രങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്. കോമഡി റോളിൽ നിന്ന് സീരിയസ് റോളിലേക്ക് എത്തിയ സുരാജിനെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആക്ഷൻ ഹീറോ ബിജുവിലെ പവിത്രൻ എന്ന കഥാപാത്രത്തിലൂടെയാണ് സുരാജ് ആദ്യമായി പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചത്. ഇമോഷണൽ രംഗങ്ങളിലെ പ്രകടനം ഇന്നും മലയാളികളുടെ മനസ്സിലേക്ക് പെട്ടന്ന് വരുന്ന ഒന്നാണ്.

അതിന് ശേഷം സുരാജ് ധാരാളം സിനിമകളിൽ അഭിനയിച്ചു. കോമഡി മാത്രമല്ല, ഇമോഷണൽ, സീരിയസ് റോളുകളും പിന്നീട് സുരാജ് ചെയ്യാൻ തുടങ്ങി. സുരാജ് വെഞ്ഞാറമൂട് പൊലീസ് വേഷത്തിൽ ഈ അടുത്തിടെ ഞെട്ടിച്ച പ്രകടനം കാഴ്ചവച്ച ചിത്രമായിരുന്നു ജന ഗണ മനയിലേത്. ഇപ്പോഴിതാ ആ സിനിമയ്ക്ക് പിന്നാലെ വീണ്ടും പൊലീസ് വേഷത്തിൽ എത്തുകയാണ് സുരാജ് ഹെവൻ എന്ന സിനിമയിലൂടെ.

ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വീണ്ടും ഒരു കിടിലൻ പൊലീസ് വേഷത്തിൽ എത്തുകയാണ്. സിനിമയുടെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിരിക്കുമെന്ന് ആണ് ടീസറിൽ നിന്ന് ഏകദേശം വ്യക്തമാകുന്നത്. അങ്ങനെയൊരു ഡയലോഗ് സുരാജ് പറയുന്നത് ടീസറിൽ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. ഗോപി സുന്ദറാണ് ബാക് ഗ്രൗണ്ട് സ്കോറും സംഗീതവും നിർവഹിച്ചിരിക്കുന്നത്.

ടീസറിലുള്ള ബാക് ഗ്രൗണ്ട് മ്യൂസിക് ലൂസിഫറിലെ ഒരു സീനിലുള്ളതുമായി സാമ്യമുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ അതിൽ നിന്ന് കുറച്ച് വ്യത്യസ്തമാവുമാണ് ഒരു ത്രില്ലർ മൂഡ് ഫീൽ ചെയ്യുന്നുമുണ്ട്. ജാഫർ ഇടുക്കി, സുധീഷ്, അലൻസിയർ, അഭിജ, ജോയ് മാത്യു, സുദേവ് നായർ, ശ്രീജ ദാസ് തുടങ്ങിയ ഒരുപിടി താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. താരങ്ങളുടെ ബർത്ത് ഡേ മാഷപ്പ് കട്ട് ചെയ്യാറുള്ള പ്രണവ് ശ്രീ പ്രസാദാണ് ടീസർ കട്ട് ചെയ്തിരിക്കുന്നത്.