‘എന്ത് ഭംഗിയാണ് ഇങ്ങനെ കാണാൻ!! കറുപ്പ് സാരിയിൽ പൊളി ലുക്കിൽ രമ്യ നമ്പീശൻ..’ – ഫോട്ടോസ് വൈറൽ

നായകന്റെയോ നായികയുടെയോ അനിയത്തി വേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി രമ്യ നമ്പീശൻ. പിന്നീട് ജയറാമിന്റെ നായികയായി ആനച്ചന്തം എന്ന സിനിമയിലൂടെ മുന്നോട്ട് പോവുകയും ചെയ്തു. ഒരുപിടി നല്ല കഥാപാത്രങ്ങൾ ഇതിനോടകം രമ്യ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്. സായാഹ്നം എന്ന സിനിമയിലാണ് ആദ്യമായി രമ്യ അഭിനയിച്ചത്.

നരേന്ദ്രൻ മകൻ ജയകാന്തൻ വക, സ്ഥിതി, ഗ്രാമഫോൺ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, പെരുമഴക്കാലം തുടങ്ങിയ സിനിമകളിൽ അനിയത്തി റോളുകളിലും ചങ്ങാതിപ്പൂച്ച, പന്തയ കോഴി, ചോക്ലേറ്റ്, നാല് പെണുങ്ങൾ തുടങ്ങിയ സിനിമകളിൽ സഹനടി റോളിലും രമ്യ അഭിനയിച്ചു. ട്രാഫിക്, ചാപ്പാകുരിശ് തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് രമ്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്.

അയാളും ഞാനും തമ്മിൽ, ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ, ലെഫ്റ് റൈറ്റ് ലെഫ്റ്, ലുക്കാചുപ്പി, ജിലേബി, വൈറസ്, അഞ്ചാം പാതിരാ തുടങ്ങിയ മലയാള സിനിമകളിൽ രമ്യ നായികയായി അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, ബിജു മേനോൻ തുടങ്ങിയവർക്ക് ഒപ്പം അഭിനയിച്ച ലളിതം സുന്ദരമാണ് രമയുടെ അവസാന റിലീസ് ചിത്രം. തമിഴിലും ധാരാളം സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട് താരം.

നാടൻ, മോഡേൺ വേഷങ്ങളിൽ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുള്ള ഒരാളാണ് രമ്യ. ഇപ്പോഴിതാ കറുപ്പ് സാരിയിലുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടിയിരിക്കുന്നത്. സാരിയിൽ രമ്യയെ കാണാൻ കൂടുതൽ ഭംഗിയെന്ന് ഒരുപാട് ആരാധകർ അഭിപ്രായപ്പെട്ടു. നിയാസ് റഷീദാണ് രമ്യയുടെ മനോഹരമായ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ദിവ്യ ഉണ്ണികൃഷ്ണനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.