‘ഫിറ്റ്‌നസ് ഫ്രീക്ക് എന്ന് പറഞ്ഞാൽ ഇതാണ്!! 46-ാം വയസ്സിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്‌ത്‌ നടി പ്രഗതി..’ – ഫോട്ടോസ് വൈറൽ

നിരവധി തെലുങ്ക്, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് പ്രഗതി മഹാവാദി. മലയാളത്തിലും തമിഴിലും കുറച്ച് സിനിമകളിൽ അഭിനയിച്ച തുടങ്ങിയ ശേഷം ഒരു ഇടവേള എടുത്ത ശേഷം 2002-ൽ ക്യാരക്ടർ റോളുകളിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരികയും ചെയ്തു. അമ്മ, സഹോദരി, അമ്മായിയമ്മ റോളുകളിലാണ് പ്രഗതി കൂടുതലായി അഭിനയിച്ചിട്ടുളളത്.

തെലുങ്ക് ടെലിവിഷൻ പരമ്പരകളിലും പ്രഗതി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലാണ് പ്രഗതി കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത്. 1994-ലാണ് പ്രഗതി ആദ്യമായി അഭിനയിക്കുന്നത്. മൂന്ന് വർഷത്തോളം സിനിമയിൽ തുടർന്ന പ്രഗതി വിവാഹ ശേഷം ചെറിയ ബ്രെക്ക് എടുക്കുകയും ചെയ്തു. അതിന് ശേഷം 2002-ൽ ബോബി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തുകയും ചെയ്തു.

നർത്തകി കൂടിയായ പ്രഗതി അതിന് പുറമേ, ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയാണ്. അത് ഉറപ്പിച്ചുകൊണ്ട് ഇപ്പോഴിതാ ജിമ്മിൽ വർക്ക് ഔട്ട് ചെയ്തതിന് ശേഷമുള്ള ചിത്രങ്ങൾ തന്റെ ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. “എന്ത് സംഭവിച്ചാലും നിങ്ങൾക്ക് വീണ്ടും ആരംഭിക്കാം. നിങ്ങൾ അത് സൃഷ്ടിക്കുന്നതിനുള്ള ശക്തി കണ്ടെത്തുന്നില്ല..” എന്ന ക്യാപ്ഷനോടെയാണ് പ്രഗതി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

120-ൽ അധികം സിനിമകളിൽ തെലുങ്കിൽ മാത്രം പ്രഗതി ചെയ്തിട്ടുണ്ട്. മൈസൂർ സിൽക്ക് പാലസ് എന്ന ബ്രാൻഡിന്റെ മോഡലായി അഭിനയിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. അത് കണ്ട് ശ്രദ്ധിച്ച സംവിധായകനും നടനുമായ ഭാഗ്യരാജ് തന്റെ ചിത്രത്തിലേക്ക് നായികയായി അഭിനയിക്കാൻ അവസരം നൽകി. മലയാളത്തിൽ രണ്ട് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുളളത്.