‘ഓർമ്മകൾ ഇപ്പോഴും തിളക്കമാർന്നതാണ്!! മാലിദ്വീപിൽ ഹോട്ട് ലുക്കിൽ അപർണ തോമസ്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ ഷോകളിലും അവാർഡ് നൈറ്റുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം അവതാരകരായി എത്തി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുന്ന ഒരുപാട് പേര് മലയാളത്തിലുണ്ടായിട്ടുണ്ട്. സ്വകാര്യ ചാനലുകളുടെ വരവോടെയാണ് ഈ മേഖലയിലേക്ക് ഇത്രയും ആളുകൾ വന്നത്. ഓരോ ചാനലുകൾ പുതിയതായി വരുമ്പോഴും പുതിയ പുതിയ അവതാരകരും അതിനൊപ്പം വളർന്ന് വരാറുണ്ട്. ഇപ്പോൾ മലയാളത്തിൽ ഒരുപാട് നല്ല പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്ന ചാനലാണ് സീ കേരളം.

സീ നെറ്റ്‌വർക്കിന്റെ കീഴിൽ വരുന്ന ഈ ചാനലിലെ മ്യൂസിക് റിയാലിറ്റി ഷോയായ സരിഗമപ എന്ന ഷോയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അവതാരകനാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക്കിലെ പരിപാടികളിലൂടെയാണ് ജീവ ആദ്യം മലയാളികൾക്ക് സുഅപരിചിതനാകുന്നത്. പിന്നീട് ഈ ചാനലിൽ വന്ന ജഡ്ജസും മത്സരാർത്ഥികളുമായി തമാശ പറഞ്ഞും രസിപ്പിച്ചുമെല്ലാം ജീവ കൂടുതൽ പ്രിയങ്കരനായി.

ഫ്ലൈറ്റിൽ കാബിൻ ക്രൂ മെമ്പറായി ജോലി ചെയ്യുന്ന അപർണ തോമസായിരുന്നു ജീവയുടെ ഭാര്യ. വൈകാതെ അപർണയും ജീവയെ പോലെ തന്നെ ടെലിവിഷൻ രംഗത്തേക്ക് എത്തി. ഭർത്താവിന് ഒപ്പം സീ കേരളത്തിലെ തന്നെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പ്രോഗ്രാമാണ് ആദ്യം ഹോസ്റ്റ് ചെയ്തത്. പിന്നീട് യൂട്യൂബിൽ സ്വന്തം ചാനലിൽ തന്നെ ബ്യൂട്ടി ടിപ്സും തന്റെ വിശേഷങ്ങളും യാത്രകളുടെ വീഡിയോസുമെല്ലാം അപർണ പങ്കുവെക്കാൻ തുടങ്ങി.

ഈ അടുത്തിടെയാണ് ജീവയ്ക്ക് ഒപ്പം അപർണ മാലിദ്വീപിലേക്ക് ട്രിപ്പ് പോയത്. അവിടെ നിന്നുള്ള ഫോട്ടോസും വീഡിയോസും അപ്പോൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ മാലിദ്വീപ് ഓർമ്മകൾ മനസ്സിൽനിന്ന് പോകുന്നില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് സ്വിം സ്യുട്ടിലുള്ള ഫോട്ടോസ് വീണ്ടും പങ്കുവച്ചിരിക്കുകയാണ് അപർണ. “ടാൻ ലൈനുകൾ മങ്ങി, പക്ഷേ ഓർമ്മകൾ ഇപ്പോഴും തിളക്കമാർന്നതാണ്..”, അപർണ ചിത്രങ്ങളൾക്ക് ഒപ്പം കുറിച്ചു.