‘ഒരേ ടാറ്റൂ അടിച്ച് അന്ന ബെനും സഹോദരിയും!! ടാറ്റൂ എന്താണെന്ന് അറിഞ്ഞാൽ ഞെട്ടും..’ – ഫോട്ടോസ് വൈറൽ

അഭിനയിച്ച ആദ്യ മൂന്ന് സിനിമകളും തിയേറ്ററുകളിൽ വലിയ വിജയവും പ്രേക്ഷകരുടെ മികച്ച അഭിപ്രായവും നേടി പ്രിയങ്കരിയായി മാറിയ താരമാണ് നടി അന്ന ബെൻ. മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ് അന്ന അഭിനയരംഗത്തേക്ക് വരുന്നത്. അന്നയുടെ അച്ഛൻ ബെന്നി പി നായരമ്പലം സിനിമയിൽ ഹിറ്റ് തിരക്കഥാകൃത്താണ്.

പക്ഷേ അച്ഛന്റെ പേര് പറഞ്ഞുകൊണ്ട് സിനിമയിലേക്ക് എത്തിയ ഒരാളാണ് അന്ന. കുമ്പളങ്ങിയുടെ ഓഡിഷനിൽ പങ്കെടുത്ത് അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് സിനിമയിലേക്ക് എത്തിയാളാണ് അന്ന. ആദ്യ സിനിമയ്ക്ക് ശേഷം ഹെലൻ, കപ്പേള തുടങ്ങിയ സിനിമകളിലും നായികയായി അഭിനയിച്ച അന്നയുടെ അഭിനയത്തിന് സംസ്ഥാന അവാർഡിൽ പ്രതേക പരാമർശനത്തിനും അർഹയായി.

സിനിമയിൽ ഇപ്പോൾ അഭിനയിച്ച പല യുവനടിമാരും തങ്ങളുടെ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന കാഴ്ച കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ അന്നയും അത്തരത്തിൽ തന്റെ കൈയിൽ ഒരു ടാറ്റൂ ചെയ്തിരിക്കുകയാണ്. അന്നയും സഹോദരി സൂസന്നയും ‘സെവൻ’ എന്ന് ഇംഗ്ലീഷിലാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. എന്തിനാണ് അങ്ങനെയൊരു ടാറ്റൂ അടിച്ചിരിക്കുന്നതെന്ന് പലരും ചോദിച്ചെങ്കിലും അതിന് മറുപടി കിട്ടിയിരുന്നില്ല.

ആരാധകർ തന്നെ എന്നാൽ ചില കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ്. അമേരിക്കൻ ടെലിവിഷനിൽ ഹിറ്റ് സീരിയസായ ഫ്രണ്ട്സിലെ ഒരു എപ്പിസോഡിൽ പറയുന്നതാണ് ഈ ‘സെവൻ’. ആ സീനിലെ കാര്യം ഓർത്ത് ചിരിക്കുന്ന ആരാധകരും കമന്റിലുണ്ട്. അതുകൊണ്ടാണോ ഈ ടാറ്റൂ ചെയ്തതെന്ന് വ്യക്തമല്ല. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ അന്ന അഭിനയിക്കുന്നത്.