‘മകൾക്ക് കോവിഡ് ആണെന്നുള്ള വാർത്ത തെറ്റ്, ബാലയ്ക്ക് എതിരെ തെളിവുകൾ പുറത്തുവിട്ട് അമൃത..’ – വീഡിയോ

‘മകൾക്ക് കോവിഡ് ആണെന്നുള്ള വാർത്ത തെറ്റ്, ബാലയ്ക്ക് എതിരെ തെളിവുകൾ പുറത്തുവിട്ട് അമൃത..’ – വീഡിയോ

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയത്ത് അതിഥിയായി ബാല ചില എപ്പിസോഡുകളിൽ വരികയും പിന്നീട് ഇരുവരും തമ്മിൽ വിവാഹിതരായ വാർത്തയുമൊക്കെ പ്രേക്ഷകർക്ക് അറിയാവുന്ന കാര്യമാണ്. അവരുടെ ബന്ധം 2 വർഷം മുമ്പ് നിയമപരമായി വേർപിരിയുകയും ചെയ്തിരുന്നു.

ബാലയും അമൃതയും അതിന് മുമ്പ് തന്നെ വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2010-ൽ വിവാഹിതരായ ഇരുവർക്കും ഒരു മകളുണ്ട്. ഈ കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിൽ ഇരുവരുടെയും മകൾ അവന്തികയ്ക്ക് കോവിഡ് ആണെന്ന് തരത്തിൽ വാർത്ത വരികയും അതുപോലെ ബാലയുടെയും അമൃതയുടെയും ഫോൺ സംഭാഷണത്തിന്റെ ലീക്കഡ് ഓഡിയോ വരികയും ചെയ്തിരുന്നു.

മകളെ കാണാൻ വേണ്ടി വിളിച്ചിട്ട് അമൃത ഫോൺ എടുത്തില്ലായെന്നും കാണിച്ചില്ലായെന്നും ഒക്കെയാണ് വീഡിയോയിലും ആ ഓഡിയോയിലും പറയുന്നത്. എന്നാൽ മകൾക്ക് കോവിഡ് ആണെന്നുള്ള വാർത്തയ്ക്ക് എതിരെയും അതുപോലെ ബാലയുടെ ആരോപണങ്ങൾക്ക് എതിരെയും അമൃത തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്ത് വന്നിരിക്കുകയാണ്.

‘എട്ട് വയസ്സുള്ള ഒരു കുഞ്ഞു കുട്ടിയെ പറ്റി അവൾക്ക് കോവിഡ് ആണെന്ന് തരത്തിൽ പ്രചരിപ്പിക്കുന്ന സംഭവം എനിക്ക് ഒരു അമ്മ എന്നനിലയിൽ സഹിക്കാവുന്നതിൽ അപ്പുറമാണ്. അവൾക്ക് വാർത്തകൾ മനസ്സിലാക്കാൻ പറ്റുന്ന പ്രായമാണ്. ആ കുഞ്ഞിന്റെ മാനസിക അവസ്ഥ പോലും പരിഗണിക്കാതെ ആരാണ് അവന്തികയ്ക്ക് കോവിഡ് സ്ഥിതീകരിച്ചെന്ന്, ഈ ലീക്കഡ് ഓഡിയോയിൽ എവിടെയാണ് അവന്തികയ്ക്ക് കോവിഡ് ആണെന്ന് പറയുന്നത്.

എന്ത് അടിസ്ഥാനത്തിലാണ് എന്റെ മകൾക്ക് കോവിഡ് ആണെന്ന് എഴുതി വച്ചിരിക്കുന്നത്. രണ്ട്, ലീക്ക് ചെയ്ത ഓഡിയോയിൽ മുഴുവനും കൊടുക്കാത്തത് കൊണ്ടും അതിന് വിശദീകരണം നൽകണമെന്ന് തോന്നി. എനിക്ക് കോവിഡ് പോസിറ്റീവ് ആയിട്ട് ഞാൻ മകളുടെ അടുത്തുനിന്നും മാറി താമസിക്കുക ആയിരുന്നു. ഇന്നലെ എന്റെ കോവിഡ് ടെസ്റ്റിന്റെ ലാസ്റ്റ് ദിവസമായിരുന്നു. അതിന്റെ റിസൾട്ടിന് വേണ്ടി കാത്തു നിൽക്കുന്ന സമയത്തായിരുന്നു ബാല ചേട്ടൻ എന്നെ വിളിക്കുന്നത്.

ബാല ചേട്ടൻ എന്നെ വിളിച്ചപ്പോൾ ഞാൻ പറയുന്നുണ്ട്, ഞാനിപ്പോൾ പുറത്താണ് ഉള്ളത്. അമ്മയുടെ നമ്പറിലേക്ക് വിളിച്ചാൽ കണക്ട് ചെയ്യാൻ പറ്റും. അതല്ലെങ്കിൽ ഞാൻ നാളെ അവിടെ എത്തിയ ശേഷം വിളിക്കാമെന്ന് പറഞ്ഞു. അതിന് ശേഷം കുറച്ച് കഴിഞ്ഞ് അമ്മയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു ബാല ചേട്ടൻ വീണ്ടും വിളിച്ചു. അമ്മ ചിലപ്പോൾ കിടക്കുവായിരിക്കുമെന്ന് ഞാൻ പറഞ്ഞു. ഞാൻ പുറത്താണെന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം ആരുടെയെങ്കിലും കൂടെ ആണെന്നല്ല.

ഒത്തിരി കമന്റ്സ് ആ വീഡിയോയുടെ താഴെ അത്തരത്തിൽ വന്നിരുന്നു. ഒരു സിംഗിൾ മദർ പുറത്താണെന്ന് പറഞ്ഞാൽ അതിന്റെ അർഥം ആരുടെയെങ്കിലും കൂടെ ആണെന്നല്ല. ഞാൻ അതിന് ശേഷം അദ്ദേഹത്തെ 3 തവണ വിളിക്കുകയും അമ്മയുടെ ഫോണിൽ നിന്ന് വിളിക്കുകയും ചെയ്തിരുന്നു. ഞാൻ ബാല ചേട്ടൻ വഹട്സപ്പിൽ അയച്ച മെസ്സേജും ഇതിനോടൊപ്പം ചേർക്കുന്നു..’, അമൃത തെളിവുകൾ നിരത്തി വ്യക്തമാക്കി.

CATEGORIES
TAGS