‘സിനിമ-സീരിയൽ താരം തൻവി എസ് രവീന്ദ്രന്റെ വിവാഹനിശ്ചയം കഴിഞ്ഞു..’ – ഫോട്ടോസ് കാണാം

‘സിനിമ-സീരിയൽ താരം തൻവി എസ് രവീന്ദ്രന്റെ വിവാഹനിശ്ചയം കഴിഞ്ഞു..’ – ഫോട്ടോസ് കാണാം

മലയാളം ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ എപ്പിസോഡുകളിൽ പുറത്തിറങ്ങിയ സീരിയലുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിലെ പരസ്പരം സീരിയൽ. പരസ്പരത്തിലെ ദീപ്തി ഐ.പി.എസിനെയും പടിപ്പുര വീടിനെയും അറിയാത്ത കുടുംബപ്രേക്ഷകർ ഉണ്ടായിരിക്കില്ല. പ്രേക്ഷകർ ശ്രദ്ധിച്ച മറ്റൊരു കഥാപാത്രമാണ് പരസ്പരത്തിലെ ജെന്നിഫർ എന്ന കഥാപാത്രം.

ദീപ്തി എന്ന നായികാ കഥാപാത്രത്തെ വെല്ലുവിളിച്ച് നിറഞ്ഞ് നിന്ന വില്ലത്തി കഥാപാത്രമായിരുന്നു ജെന്നിഫർ. തൻവി എസ് രവീന്ദ്രൻ ആയിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. നെഗറ്റീവ് കഥാപാത്രം ആയിരുന്നിട്ട് കൂടിയും തൻവി മികച്ച രീതിയിലാണ് അത് ചെയ്തത്. ഇപ്പോഴിതാ തൻവിയുടെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്തയാണ് പുറത്തുവരുന്നത്.

താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ കാര്യം പുറത്തുവിട്ടത്. ഞാൻ ഇതുവരെ പറഞ്ഞ ഏറ്റവും എളുപ്പമുള്ള ‘യെസ്’. അങ്ങനെ അവസാനം ഇനി എന്നെന്നേക്കുമായുള്ള ആ കാര്യം ഒഫീഷ്യലായി..’ എന്ന ക്യാപ്ഷനോടെ തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചു. വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

എയർ ഹോസ്റ്റസ് ആയിരുന്ന തൻവി മോഡലിംഗ് രംഗത്തും നിന്നും അഭിനയ മേഖലയിലേക്ക് വന്ന ഒരാളാണ്. മൂന്നുമണി എന്ന ടെലിവിഷൻ പരമ്പരയിലാണ് തൻവി ആദ്യമായി അഭിനയിച്ചത്. ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാർ മാജിക്(ടമാർ പടാർ) ആദ്യ സീസണിലെ സ്ഥിരം പങ്കാളി ആയിരുന്നു തൻവി. അഭിനയത്തിന് ഇടവേള ഇട്ട തൻവി ഇപ്പോൾ ദുബായിലാണ് താമസിക്കുന്നത്.

CATEGORIES
TAGS