‘അമ്പോ!! വളർത്തു നായക്കൊപ്പം കിടിലം ചിത്രങ്ങൾ പങ്കുവച്ച് നടി ആൻ അഗസ്റ്റിൻ..’ – ഫോട്ടോസ് കാണാം

‘അമ്പോ!! വളർത്തു നായക്കൊപ്പം കിടിലം ചിത്രങ്ങൾ പങ്കുവച്ച് നടി ആൻ അഗസ്റ്റിൻ..’ – ഫോട്ടോസ് കാണാം

എൽസമ്മ എന്ന ആൺകുട്ടീ എന്ന ഒറ്റ ചിത്രം മതി നടി ആൻ അഗസ്റ്റിനെ മലയാളികൾക്ക് ഓർത്തിരിക്കാൻ. ആദ്യ സിനിമയിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച ആൻ അഗസ്റ്റിൻ ഒരുപാട് ആരാധകരെയും ലഭിച്ചു. കൈലിയും ഷർട്ടും ധരിച്ച് ഒരു ആൺകുട്ടിയെ പോലെ പെരുമാറി അഭിനയിക്കുന്ന എൽസമ്മ എന്ന കഥാപാത്രത്തെ അതിമനോഹരമായിട്ടാണ് താരം അവതരിപ്പിച്ചത്.

അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളായ ആൻ സിനിമയിലേക്ക് എത്തുമ്പോൾ ഒരു താരപുത്രി എന്ന ലേബൽ ഒന്നും തന്നെ ഇല്ലായിരുന്നു. സ്വന്തം കഴിവുകൊണ്ടാണ് ആൻ ഇത്രയും വലിയ അംഗീകരിക്കപ്പെട്ട നടിയായി മാറിയത്. 2014-ൽ ക്യാമറാമാൻ ജോമോൻ ടി ജോണുമായി വിവാഹിതയായ ആൻ അഗസ്റ്റിൻ പതിയെ സിനിമകളിൽ നിന്ന് ബ്രേക്ക് എടുത്തു.

2020 ലോക്ക് ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായ ആൻ തന്റെ വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ വരികയും ചെയ്തു. അത് പിന്നീട് പല മാധ്യമങ്ങളിൽ വാർത്തയായി വരികയും ചെയ്തു. ആൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെ അധികം സജീവമാണ്. സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുന്നു എന്ന വാർത്തകൾ വരുന്നുണ്ട്.

ആർട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ആൻ ഈ കഴിഞ്ഞ ദിവസം തന്റെ വളർത്തു നായക്ക് ഒപ്പം ഇരിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായിരുന്നു.

CATEGORIES
TAGS