‘സ്റ്റൈലിഷ് ലുക്കിന് വിട!! ആരാധകരുടെ ഇഷ്ട വേഷത്തിൽ തിളങ്ങി നടി അനുശ്രീ..’ – ഫോട്ടോസ് കാണാം

‘സ്റ്റൈലിഷ് ലുക്കിന് വിട!! ആരാധകരുടെ ഇഷ്ട വേഷത്തിൽ തിളങ്ങി നടി അനുശ്രീ..’ – ഫോട്ടോസ് കാണാം

മലയാള സിനിമയിൽ തനി നാടൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി അനുശ്രീ. നാട്ടിൻപുറത്തുകാരിയായ അനുശ്രീ സിനിമയിലേക്ക് വരുമ്പോൾ തന്നെ ലഭിച്ച കഥാപാത്രം കലാമണ്ഡലം രാജശ്രീ എന്ന തനിനാടൻ വേഷമാണ്. അനുശ്രീയെ എന്ന നടിയെ ആരാധകർ കാണാൻ ആഗ്രഹിക്കുന്നതും അത്തരം വേഷങ്ങളിലാണ്.

സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ തന്റെ ആരാധകരാക്കി മാറ്റിയ അനുശ്രീ ജന്മനാട്ടിൽ നടക്കാറുള്ള ചടങ്ങുകളിൽ സ്ഥിരം സാന്നിധ്യമാണ്. ലോക്ക് ഡൗണിന് മുമ്പാണ് അനുശ്രീ അഭിനയിച്ച ഒരു ചിത്രം റിലീസ് ചെയ്തത്. അതിന് ശേഷം സിനിമകളുടെ ഷൂട്ടിങ്ങുകൾ തന്നെ നിന്നുപോയപ്പോൾ അനുശ്രീ ആരാധകർക്ക് വേണ്ടി ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്തു.

ആ സമയത്ത് തന്നെയായിരുന്നു അനുശ്രീ സ്റ്റൈലിഷ്, ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്ത ആരാധകരെ ഞെട്ടിച്ചത്. അനുശ്രീയെ നാടൻ വേഷങ്ങളിൽ കാണാനാണ് താല്പര്യമെന്ന് പലരും അഭിപ്രായപ്പെട്ടു. വിഷുവിന് സെറ്റുസാരി ധരിച്ച് കൈയിൽ കൊന്നപ്പൂവുമായി നിൽക്കുന്ന അനുശ്രീയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

അതിന് ശേഷം വീണ്ടും മുടിയൊക്കെ കളർ ചെയ്ത സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്ത അനുശ്രീ ഇപ്പോഴിതാ വീണ്ടും കേരളീയ പെൺകുട്ടിയെ പോലെ സെറ്റുസാരിയും ബ്ലൗസും ധരിച്ച് ആരാധകരുടെ മനസ്സ് കവർന്നിരിക്കുകയാണ് അനുശ്രീ. പ്രണവാണ് അനുശ്രീയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. ‘എല്ലായ്പ്പോഴും ഒരു കേരളപെണ്ണിനെ പോലെ ഇരിക്കാൻ ആഗ്രഹിക്കുന്നു..’, എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് ചെയ്തത്.

CATEGORIES
TAGS