‘മായനദിയിലെ അപ്പുവാണോ ഇത്!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി..’ – ഫോട്ടോസ് കാണാം

‘മായനദിയിലെ അപ്പുവാണോ ഇത്!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി..’ – ഫോട്ടോസ് കാണാം

ടോവിനോ തോമസ് നായകനായി എത്തിയ മായനദി എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഒരുപാട് യുവാക്കളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ നാച്ചുറൽ ആക്റ്റിംഗിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നു. നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ നായികയായി അഭിനയിച്ചായിരുന്നു താരത്തിന്റെ തുടക്കം.

സിനിമ വിജയം നേടിയിരുന്നെങ്കിലും ഐശ്വര്യയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് മായനദിയിലെ പ്രകടനത്തിലൂടെ ആയിരുന്നു. മായനദിയിലെ അപർണ(അപ്പു) എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ തന്നെ ഐശ്വര്യ അഭിനയിച്ചു. അതിന് ശേഷം വരത്തൻ, വിജയ് സൂപ്പർ പൗർണ്ണമിയും, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്, ബ്രദർസ് ഡേ തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചു.

ഇത് കൂടാതെ വിശാൽ നായകനായ ആക്ഷൻ എന്ന സിനിമയിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ധനുഷ് നായകനാവുന്ന ‘ജഗമേ താന്തിരം’ എന്ന സിനിമയിൽ അഭിനയിച്ച് അതിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഐശ്വര്യയും ആരാധകരും. മലയാളത്തിൽ കാണെക്കാണെ, കുമാരി, അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ തുടങ്ങിയ സിനിമകളുടെ ഷൂട്ടിംഗ് നടക്കുകയാണ്.

ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ സജീവയായിട്ടുള്ള ഒരാളാണ്. എഫ്.ഡബ്യു.ഡി എന്ന ഫാഷൻ മാഗസിൻ വേണ്ടി ഐശ്വര്യ എടുത്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ജിൻസൺ എബ്രഹാമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. എഫ്.ഡബ്യു.ഡിയുടെ മാഗസിൻ കവർ ഗേളായി എത്തിയിരിക്കുന്നത് ഐശ്വര്യയുടെ ചിത്രമാണ്.

CATEGORIES
TAGS