‘തട്ടമിട്ട് സുന്ദരിയായി മറിയം, ഭാര്യക്കും മകൾക്കുമൊപ്പം പെരുനാൾ ആഘോഷിച്ച് ദുൽഖർ..’ – ഫോട്ടോസ് കാണാം

‘തട്ടമിട്ട് സുന്ദരിയായി മറിയം, ഭാര്യക്കും മകൾക്കുമൊപ്പം പെരുനാൾ ആഘോഷിച്ച് ദുൽഖർ..’ – ഫോട്ടോസ് കാണാം

മലയാളത്തിന്റെ അഭിമാനമായ നടൻ മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ ഒരുപാട് യുവതീയുവാക്കളുടെ ചുള്ളൻ സ്റ്റാറാണ്. ദുൽഖറിന്റെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ദുൽഖർ തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോസും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ലോകം എമ്പാടുമുള്ള മുസ്ലിങ്ങൾ ഇന്ന് ചെറിയ പെരുനാൾ ആഘോഷിക്കുകയാണ്. നോമ്പൊക്കെ കഴിഞ്ഞ് പെരുനാൾ ആഘോഷിക്കുമ്പോൾ ടി.വിയിൽ സ്ഥിരമായ മലയാളി പ്രേക്ഷകർ ന്യൂസ് ചാനലുകൾ കാണുന്ന ഒരു കാഴ്ച എന്ന് പറയുന്നത് മമ്മൂട്ടിയുടെയും മകന്റെയും പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങൾ ആയിരിക്കും. കോവിഡ് സാഹചര്യങ്ങൾ മൂലം ഈ തവണ ആഘോഷങ്ങൾ ഒന്നും തന്നെയില്ല.

പള്ളിയിലും അമ്പത് പേരിൽ കൂടുതൽ ആളുകൾക്ക് ചടങ്ങുകൾ പങ്കെടുക്കാൻ പറ്റുകയില്ല. അതുകൊണ്ട് തന്നെ താരങ്ങളും ഈ തവണ തങ്ങളുടെ പെരുനാൾ ആഘോഷം വീടുകളിൽ ആഘോഷിച്ചു. ദുൽഖർ തന്റെ കുഞ്ഞു മകൾ മറിയതിനും ഭാര്യ അമൽ സൂഫിയയ്ക്കും ഒപ്പം ഇരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഈദ് ആശംസകൾ അറിയിച്ച് പോസ്റ്റ് ചെയ്തത്.

കുഞ്ഞു മറിയം തട്ടം ഒക്കെ ഇട്ട് സുന്ദരിയായി ഇരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളും അതുപോലെ ആരാധകർ തിരിച്ച് ദുൽഖറിനും കുടുംബത്തിനും ആശംസകൾ അറിയിക്കുന്നതുമാണ് ലഭിച്ചിരിക്കുന്നത്. നടൻ ആസിഫ് അലിയും കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഈദ് ആശംസകൾ ആരാധകർ അറിയിച്ചത്. ദുൽഖറിന്റെ കുറുപ്പ് എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ളത്.

CATEGORIES
TAGS