‘ഒരു ലോക്ക് ഡൗൺ ഷൂട്ട്!! വിർച്വൽ ഫോട്ടോഷൂട്ടുമായി നടി എസ്തർ അനിൽ..’ – ഫോട്ടോസ് കാണാം

‘ഒരു ലോക്ക് ഡൗൺ ഷൂട്ട്!! വിർച്വൽ ഫോട്ടോഷൂട്ടുമായി നടി എസ്തർ അനിൽ..’ – ഫോട്ടോസ് കാണാം

ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടതാരമായി മാറിയ നടിയാണ് എസ്തർ അനിൽ. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ എസ്തർ ഇതിനോടകം 25-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എസ്തർ നായികയായി അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ഈ അടുത്തിടെ ആയിരുന്നു ദൃശ്യം 2 റിലീസ് ആയത്.

ദൃശ്യം 2 ഒ.ടി.ടിയിൽ ഗംഭീര അഭിപ്രായമാണ് നേടിയത്. തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ പറ്റാത്തതിന്റെ വിഷമം ആരാധകർ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോഴിതാ കോവിഡ് വീണ്ടും കൂടിയതോടെ മറ്റൊരു ലോക്ക് ഡൗൺ നേരിട്ടുകൊണ്ടിരിക്കുകയാണ് മലയാളികൾ. അതുകൊണ്ട് തന്നെ ഷൂട്ടിങ്ങുകൾ ഒന്നുമില്ലാതെ താരങ്ങളും വീടുകളിൽ തന്നെയാണ്.

കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് മലയാളികൾക്ക് ഒരുപാട് കാണാൻ സാധിച്ച ഒന്നായിരുന്നു നടിമാരുടെ ലോക്ക് ഡൗൺ ഫോട്ടോഷൂട്ടുകൾ. ഇപ്പോഴിതാ എസ്തർ ഒരു വെറൈറ്റി ഫോട്ടോഷൂട്ടുമായി ആരാധകർ മുന്നിൽ എത്തിയിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിൽ ഒരു വിർച്വൽ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് എസ്തർ. ഇതിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ ആയതുകൊണ്ട് തന്നെ ഏറെ വേറിട്ട ഒരു ആശയമായിരുന്നു ഇത്. പുതുമയുള്ള ഈ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. പൗർണമി മുകേഷ് എന്ന ഫോട്ടോഗ്രാഫറാണ് ഈ വിർച്വൽ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ച ഫോട്ടോഗ്രാഫർ. ബ്ലൈത്(ആഹ്ളാദം നിറഞ്ഞ) എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.

CATEGORIES
TAGS