‘ഒരു സമയം രണ്ട് പേർ..!! അമ്പിളി തന്നെ ചതിച്ചു, മൊബൈലിലുള്ള തെളിവുകൾ നിരത്തി ആദിത്യൻ..’ – വീഡിയോ

‘ഒരു സമയം രണ്ട് പേർ..!! അമ്പിളി തന്നെ ചതിച്ചു, മൊബൈലിലുള്ള തെളിവുകൾ നിരത്തി ആദിത്യൻ..’ – വീഡിയോ

കുടുംബപ്രേക്ഷകർ ഏറെ സന്തോഷകരമായി കേട്ട വാർത്തയായിരുന്നു സിനിമ-സീരിയൽ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹം. ഇരുവരും നേരത്തെ വിവാഹിതർ ആയിരുന്നവരും ആ ബന്ധങ്ങൾ നിയമപരമായി വേർപിരിഞ്ഞവരുമാണ്. ആദ്യ വിവാഹത്തിൽ അമ്പിളിക്ക് ഉണ്ടായിരുന്ന കുഞ്ഞിനൊപ്പമായിരുന്നു ഇരുവരുടെയും ജീവിതത്തിലെ പുതിയ തുടക്കം.

വൈകാതെ തന്നെ അമ്പിളി ഗർഭിണിയാവുകയും കുഞ്ഞ് ജനിക്കുകയും ഒക്കെ ചെയ്തു. പക്ഷേ അതിന് ശേഷം ആദിത്യൻ ഒപ്പമുള്ള ഫോട്ടോസ് ഒന്നും പുറത്തു വന്നില്ല. ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണെന്ന് വാർത്തകൾക്ക് ഇടയിലായിരുന്നു അമ്പിളി ദേവിയുടെ വെളിപ്പെടുത്തൽ. ആദിത്യൻ വേറെ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന തരത്തിലായിരുന്നു അമ്പിളിയുടെ വെളിപ്പെടുത്തൽ.

പ്രമുഖ മാധ്യമങ്ങളിൽ എല്ലാം ആ അഭിമുഖം വരികയും ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന സത്യം പുറത്തുവരികയും ചെയ്തു. ആദിത്യൻ എതിരെ സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ വരികയും ചെയ്തു. ആദിത്യൻ ഇത് സ്ഥിരം പരിപാടിയാണെന്ന് പോലും പലരും പറഞ്ഞു. ഇപ്പോഴിതാ അമ്പിളി ദേവിയുടെ വെളിപ്പെടുത്തലുകൾക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം.

തന്റെ ഫോണിലുള്ള തെളിവുകൾ ഉൾപ്പടെ നിരത്തിയായിരുന്നു ആദിത്യൻ വീഡിയോ അഭിമുഖത്തിൽ തുറന്നടിച്ചത്. ചതിച്ചത് അമ്പിളിയാണെന്നും അവർ ഒരേ സമയത്ത് രണ്ടുപേരുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ആദിത്യൻ പറഞ്ഞു. ആരോപണം ഉന്നയിച്ച പുരുഷന്റെ പേരും അമ്പിളിയുമായുള്ള അയാളുടെ ചാറ്റിന്റെ സ്ക്രീൻഷോട്ട് ഉൾപ്പടെ ആയിരുന്നു ആദിത്യന്റെ മറുപടി.

ഇത് കൂടാതെ അമ്പിളി ആരോപിച്ച തനിക്ക് മറ്റൊരു ബന്ധമുണ്ടെന്നുള്ളത് നുണയാണെന്നും ആദിത്യൻ പറഞ്ഞു. ‘വിവാഹത്തിന്റെ അന്ന് തന്നെ ഒരു കാൾ വന്നു നെറ്റ് നമ്പർ, അതുകൊണ്ട് അമ്മ പോവുകയും ചെയ്തു. ഞാൻ അത്ര അന്വേഷിച്ചില്ല. കാരണം അമ്പിളിയെ അത്ര വിശ്വാസമായിരുന്നു. വീണ്ടും ഒരിക്കൽ ഇതുപോലെ വന്നപ്പോൾ ഞാൻ ചോദിച്ചു, ആരാധകരാണെന്ന് അമ്പിളിയുടെ ‘അമ്മ പറഞ്ഞു.

പിന്നീട് ഒരിക്കൽ ഇതുപോലെ കോൾ വന്നപ്പോൾ ഞാനാണ് എടുത്തത്, അപ്പോൾ കട്ട് ചെയ്തു. അമ്പിളിയോട് ആരാണെന്ന് ചോദിച്ചപ്പോൾ യു.കെയുള്ള ആരാധകനാ വലിയ ശല്യമാണെന്ന് പറഞ്ഞൊഴിഞ്ഞു. പിറ്റേ ദിവസം രാവിലെ എന്റെ മെസഞ്ചറിൽ ഇയാളുടെ മെസേജ്, സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. കുറെ മെസ്സേജ് അദ്ദേഹം അയച്ചു. അമ്പിളിയോട് ചോദിയപ്പോൾ അയാൾ ഫ്രോഡാണെന്ന് പറഞ്ഞു.

അയാൾ എനിക്ക് അയച്ച മെസ്സേജ് എന്റെ കൈയിലുണ്ട്. അമ്പിളിയുമായി വീഡിയോ കോൾ വിളിച്ചത്തിന്റെയും അതുപോലെ ചാറ്റ് ചെയ്തതിന്റെ ഫോട്ടോസ് അയച്ചിന്റെയുമെല്ലാം. ഒരേ സമയം രണ്ട് പേർ!! വിവാഹം കഴിഞ്ഞു ഗർഭിണി ആയിരുന്നപ്പോൾ ആണ് ഈ പ്രശ്നങ്ങൾ നടക്കുന്നത്. ഈ ചാറ്റ് ചെയ്തവൻ ഫോട്ടോസ് മുഴുവനും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു..’, ആദിത്യൻ പറഞ്ഞു.

CATEGORIES
TAGS